തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:18 IST)
തിരുവാതിര നക്ഷത്രക്കാര്‍ പ്രലോഭനങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. ഇത് അടുത്ത വര്‍ഷം ശ്രദ്ധിക്കണം. പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യവും കൃത്യനിഷ്ടഠതയും തോന്നിയാല്‍ ആത്മാഭിമാനം ഉണ്ടാകും. കൂടാതെ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ആത്മസംതൃപ്തി ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. മികച്ച ചികിത്സയും വ്യായമവും കൊണ്ട് 2022ല്‍ ആരോഗ്യം നല്ല നിലയില്‍ കൊണ്ടുപോകാന്‍ സാധിക്കും. പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വിദഗ്ധ നിര്‍ദേശം തേടും. അപകീര്‍ത്തി ഉണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തിന്റെ സമയോജിത ഇടപെടല്‍ കൊണ്ട് ഇത് ഒരു പരിധിവരെ ഒഴിവാകും. ജോലിയില്‍ മികവുണ്ടാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിവരും. കൂടാതെ ദമ്പതികള്‍ക്ക് ജോലിസംബന്ധമായി ഒരുമിച്ച് തമാസിക്കാന്‍ അനിയോജ്യമായ സാഹചര്യം ഉണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article