Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (17:34 IST)
ജ്യോതിഷപ്രകാരം ഒരു വ്യക്തിക്ക് ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന സമയമാണ് ശനി ദോഷമുള്ള സമയം. ഓരോ രാശിപ്രകാരവും ശനിദോഷം അനുഭവിക്കേണ്ടിവരും. മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ശനിദോഷം ഉണ്ടാകും. ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് കൂടുതല്‍ അലസത അനുഭവപ്പെടും. അതോടൊപ്പം തന്നെ ഇവര്‍ക്ക് ധാരാളം സാമ്പത്തിക തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. 
 
വീട്ടില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാവുകയും ഇത് കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാലിത് ഓരോരുത്തരുടെയും ജനനസമയത്തിനനുസരിച്ച് വ്യത്യാസം വന്നേക്കാം. ജനന ചാര്‍ട്ട് പ്രകാരം ശനിക്ക് ജാതകത്തില്‍ അനുകൂല സ്ഥാനം ഉള്ളവര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ കുറവായിരിക്കും. അവര്‍ക്ക് ഈ സമയം വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article