2022ല്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:20 IST)
അടുത്തവര്‍ഷം അശ്വതി നക്ഷത്രക്കാര്‍ സങ്കുചിത മനോഭാവത്തില്‍ നിന്നും വിശാലമായ ചിന്താഗതിയിലേക്ക് ഉയരും. മക്കളോടൊപ്പം വിദേശത്ത് താമസിക്കാന്‍ ഇടവരും. എന്നാല്‍ സാഹസപരമായ കാര്യങ്ങളില്‍ നിന്നും അടുത്ത വര്‍ഷം ഈ നക്ഷത്രക്കാര്‍ പിന്മാറണം. പ്രതികൂല സാഹചര്യങ്ങളെ പരിശ്രമിത്തിലൂടെ മറികടക്കും. കൂട്ടായ തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് മാറി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആരംഭിക്കും. 
 
അതേസമയം ശത്രുതയിലായിരുന്നവര്‍ സൗഹൃദത്തിലാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവുകള്‍ ചുരുക്കേണ്ടതാണ്. ഈശ്വരാനുഗ്രഹം ഉള്ളതിനാല്‍ തടസങ്ങള്‍ ഒരു പരിധിവരെ ഒഴിവാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article