മകം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഡിസം‌ബര്‍ 2021 (18:53 IST)
തൊഴില്‍ മേഖലയില്‍ സാമ്പത്തികമായി മുന്നില്‍ വരും. ജോലിയിലൂടെ വീട് നിര്‍മിക്കാന്‍ സാഹചര്യം ഉണ്ടാകും. പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യത്യസ്ഥ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. അതേസമയം പറയുന്ന വാക്കുകളില്‍ അബദ്ധം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ സഹപ്രവര്‍ത്തകരും സഹായിക്കും. കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉദാസീനത ഉണ്ടാകുമെങ്കിലും ദൈവസഹായത്താല്‍ എല്ലാം ഭംഗിയായി നടക്കും. ശരിയല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്ന് പിന്മാറാനുള്ള വിവേകം ഉണ്ടാകും. 
 
അതേസമയം വിദേശത്തെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സന്താന സൗഭാഗ്യത്തിന് വിദഗ്ധ ചികിത്സ വേണ്ടിവരും. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍