മാമ്പഴം 1/4 കിലോ വറ്റല്‍ മുളക് 3 കടുക് 1/4 ടീസ്പൂണ്‍ കറിവേപ്പില 1 തണ്ട് തേങ്ങ ചിരകിയത് 1 1/2 കപ്പ് തൈര് 1 1/2 കപ്പ് മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് വെളിച്ചെണ്ണ 3 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മാമ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ ഏഴുമുതല്‍ ഒന്‍പത് വരെയുള്ള ചേരുവകളും നല്ലപോലെ അരച്ച തേങ്ങയും ചേര്‍ത്ത് മാമ്പഴം ഉടയാത്ത പരുവത്തില്‍ വേവിക്കുക. വാങ്ങിവച്ചു തണുക്കുമ്പോള്‍ തൈരും കടുകു ചതച്ചതും ചേര്‍ത്തിളക്കുക. വെളിച്ചെണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ താളിച്ചു ചേര്‍ക്കുക.