വെറ്റിലയുടെ മഹത്വവും മഹാത്മ്യവും എന്താണെന്നറിയാമോ ?

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (14:22 IST)
മംഗളകർമ്മങ്ങൾക്കായി വെറ്റില തിരഞ്ഞെടുക്കുന്നത് ഭാരതീയരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. ക്ഷേത്രങ്ങളിലും കുടുംബങ്ങളിലും പലവിധ ശുഭകാര്യങ്ങള്‍ക്കുമായി വെറ്റില ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ മഹത്വവും ഇതുമായി ബന്ധപ്പെട്ട വിശ്വാസം എന്താണെന്നും ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ആചാരങ്ങളുടെ ഭാഗമായി ഹൈന്ദവ ഗൃഹങ്ങളിലാണ് വെറ്റില കൂടുതലായി ഉപയോഗിക്കുന്നത്. ത്രിമൂർത്തി സങ്കൽപം വെറ്റിലയില്‍ കുടികൊള്ളുന്നതായിട്ടാണ് വിശ്വാസം.

വെറ്റില തുമ്പില്‍ മഹാലക്ഷ്മിയും മദ്ധ്യത്തിൽ സരസ്വതിയും ഞെട്ടിൽ ജ്യേഷ്ഠ ഭഗവതിയും ഇടതു ഭാഗത്ത് പാർവ്വതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നുതായിട്ടാണ് ആചാര്യന്മാര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

വെറ്റിലയുടെ അന്തർഭാഗത്ത് വിഷ്ണുവും പുറംഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവേന്ദ്രനും പൂർവ്വഭാഗത്ത് കാമദേവനും  സൂര്യനും സ്ഥിതി ചെയ്യുന്നതായും സങ്കല്‍പ്പമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article