ശിവപാര്‍വതീ പൂജ

Webdunia
ചൊവ്വ, 31 ജൂലൈ 2007 (15:03 IST)
ജതകത്തില്‍ ശനിദോഷം കൊണ്ടുള്ള വൈധവ്യ ദോഷത്തിന്‌ പരിഹാരമാണ്‌ ശിവപാര്‍വതീ പൂജ. എന്നാല്‍ ഈ പൂജ എങ്ങനെയാണ്‌ ചെയ്യേണ്ടത്‌, എത്ര ദിവസം തുടര്‍ച്ചയായി ചെയ്യണം, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്‌ 41 ദിവസം തുടര്‍ച്ചയായിമന്ത്രം ജപിക്കാനും പൂജ ചെയ്യാനും സാധിക്കുമോ തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഇക്കാര്യത്തെ കുറിച്ച്‌ പ്രകടിപ്പിച്ച്‌ കാണാറുണ്ട്‌.

മറ്റൊരു സംശയം ചൊവ്വാ ദോഷമുള്ള വൈധവ്യ ദോഷത്തിനും ശിവപാര്‍വതീ പൂജ പരിഹാരമാണോ എന്നുള്ളതാണ്‌.

ശിവപാര്‍വതീ പൂജ ക്ഷേത്രങ്ങളില്‍ ചെയ്താല്‍ മതിയാവും.ദേവീക്ഷേത്രങ്ങളിലെ ശാന്തിക്കാരോട്‌ പറഞ്ഞാല്‍ ഈ പൂജ നടത്താനാവും. എന്നാല്‍ ശാസ്ത്രങ്ങള്‍ അനുശാസിക്കുന്നത്‌ യോഗ്യതയുള്ള വ്യക്തികള്‍ ശിവപാര്‍വതീ പൂജ ചെയ്താലേ ഉദ്ദിഷ്ട ഫലം സിദ്ധിക്കൂ എന്നാണ്‌.

ചൊവ്വാ ദോഷം മൂലമുള്ള വൈധവ്യത്തിന്‌ ശിവപാര്‍വതീ പൂജയേക്കാള്‍ പ്രധാനം നവഗ്രഹ ഹോമവും കുജപൂജയുമാണ്‌. ഇവ മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒന്‍പത്‌ തവണയാണ്‌ ചെയ്യേണ്ടത്‌. ഉമാമഹേശ്വര പൂജയാണെങ്കില്‍ 12 പ്രാവശ്യം വേണം. മാത്രമല്ല,

പൗര്‍ണ്ണമി ദിവസം വ്രതാനുഷ്‌ഠാനവും നിര്‍ബ്ബന്ധമാണ്‌. 41 ദിവസം തുടര്‍ച്ചയായി പൂജ ചെയ്യാനാവാത്ത സ്ത്രീകള്‍ക്ക്‌ ഇത്‌ 3 മാസം 18 ദിവസം വീതം എന്ന രീതിയില്‍ പൂജ നടത്താവുനതാണ്‌.