സൂര്യനാണ് പ്രാണന്‍. സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സൂര്യന്‍റെ മകനായ അര്‍ക്കി ആണ് (അര്‍ക്കന്‍റെ മകന്‍ അര്‍ക്കി). അര്‍ക്കി എന്നാല്‍ ശനി.
ശരീരത്തില്‍ പ്രാണന്‍ നിലനിര്‍ത്തുന്നത് ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ജ്യോതിഷത്തില്‍ മാതൃകാരകന്‍ ചന്ദ്രനും പിതൃകാരകന്‍ സൂര്യനുമാണ്.
അമ്മയുടെ അണ്ഡത്തില്‍ അച്ഛന്‍റെ ജീവന്‍ പ്രവേശിക്കുമ്പോള്‍ വളര്‍ച്ച തുടങ്ങുന്നു. അണ്ഡമാണ് രയി അഥവാ മാറ്റര്‍. പ്രാണനാണ് എനര്‍ജി എന്ന് ശാസ്ത്രമതം.
പ്രാണന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വായുവിന്‍റെ അധിപനായ ശനി അതിനെ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചാക്കി മാറ്റുന്നു.
ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനി 30 കൊല്ലം കൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ 22 1/2 വര്‍ഷം ഗുണവും 7 1/2 വര്‍ഷം ദോഷവും ചെയ്യുന്നു.
ശനി ദോഷമുള്ളപ്പോള്‍ എള്ളുകിഴി കത്തിക്കുക ഒരു പ്രധാന പരിഹാര ക്രിയയാണ്.
ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കര്‍മ്മങ്ങള്‍, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.
അതുകൊണ്ട് ശനിയെ വെറുക്കുകയല്ല, ഉപാസിക്കുകയാണ് വേണ്ടത്.