ശനിയുടെ മാറ്റം നവംബര്‍ ഒന്നിന്‌

Webdunia
24, ഒക്‍ടോബര്‍ 2006

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ കര്‍ക്കിടകം രാശിയില്‍ നിന്നും ശനി ചിങ്ങം രാശിയിലേക്ക്‌ മാറുകയാണ്‌.

വ്യാഴം വൃശികം രാശി വിട്ട്‌ ധനുവിലേക്ക് പോകുന്ന സമയത്തും ശനി ചിങ്ങത്തില്‍ തന്നെ നിലനില്‍ക്കും. പക്ഷെ, ഡിസംബര്‍ ആറുമുതല്‍ 2007 ഏപ്രില്‍ 21 വരെ ശനി വക്രത്തിലാവും. അപ്പോള്‍ കര്‍ക്കിടകം രാശിയിലായിരിക്കും വീണ്ടും ശനിയുടെ നില്‍പ്പ്‌.

2006 നവംബര്‍ ഒന്നിന്‌ ശനി ചിങ്ങം രാശിയിലേക്ക്‌ മാറും. ഒക്‌ടോബര്‍ പതിനൊന്നിനു തന്നെ രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും എത്തിക്കഴിഞ്ഞു.

ഈ രാശി മാറ്റങ്ങള്‍ ഓരോ കൂറുകാരെ ഓരോ തരത്തിലാണ്‌ ബാധിക്കുക. വ്യാഴത്തിന്റേയും ശനിയുടേയും രാശിമാറ്റം മീനം, തുലാം കൂറുകാര്‍ക്ക്‌ അനുകൂലമാണ്. കന്നി, ധനു, കുംഭം കൂറുകാര്‍ക്ക്‌ ദോഷകരമാണ്‌.

വ്യാഴമാറ്റം മിഥുനം, മേടം കൂറുകാര്‍ക്കും അത്ര ഗുണകരമല്ല.

ശനി മാറ്റത്തിന്റെ ദോഷ ഫലങ്ങള്‍ ഇടവം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, മകരം, കുംഭം എന്നീ കൂറുകാര്‍ അനുഭവിക്കേണ്ടിവരും. ദോഷ പരിഹാരത്തിന്‌ പരിഹാര ക്രിയകള്‍ ചെയ്തെ പറ്റൂ...