മരം മുറിക്കലും ജ്യോതിഷവും

Webdunia
ബുധന്‍, 12 ജനുവരി 2011 (13:21 IST)
PRO
PRO
വീടുകളും ദേവാലയങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനു വേണ്ടി മരങ്ങള്‍ മുറിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ നാളുകളും ദിവസങ്ങളും മരം മുറിക്കുന്നതിന് ഉത്തമമല്ല എന്നാണ് ആചാര്യമതം.

പാടകാരി നാളുകളായ അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, തിരുവോണം, ചതയം എന്നിവ മരം മുറിക്കുന്നതിന് വര്‍ജ്ജിക്കേണ്ടതാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും വര്‍ജ്ജ്യമാണ്. ഞായറാഴ്ചയും വെള്ളിയാഴ്ചയും മധ്യമമാവുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആണ് മരം മുറിക്കുന്നതിന് ഉത്തമം.

എന്നാല്‍, ഞായറാഴ്ചയും വര്‍ജ്ജ്യമായി കാണുന്ന രീതിയുമുണ്ട്.

ദേവാലയത്തിനോ ഗൃഹത്തിനോ വേണ്ടിയാണ് മരം മുറിക്കുന്നത് എങ്കില്‍ ഗൃഹാരംഭത്തിനു പറഞ്ഞ വേധം മുതലായ ദോഷങ്ങളെ കൂടി വര്‍ജ്ജിക്കേണ്ടതുണ്ട്. വീടിനു വേണ്ടി കല്ലുവെട്ടുന്നതിനും മരം മുറിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സ്വീകരിക്കേണ്ടത്.

രോഹിണി നക്ഷത്രത്തില്‍ ഗൃഹത്തിനു വേണ്ടി മരം മുറിക്കുന്നതിനും ചന്ദ്രോദയ രാശിയില്‍ സ്തംഭം സ്ഥാപിക്കുന്നതിനും കേന്ദ്രത്തില്‍ വ്യാഴവും ലഗ്നത്തില്‍ ബലവാനായ ശുക്രനും നില്‍ക്കുമ്പോള്‍ തൃണാദികള്‍കൊണ്ട് പുരമേയുന്നതും ശ്രേയസ്കരമാണെന്നാണ് ആചാര്യമതം.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ
മൊബൈല്‍- 0944779138