ബുധനും വ്യാഴവും വില്‍‌പത്രമുണ്ടാക്കാന്‍ നന്ന്

Webdunia
ബുധന്‍, 16 ഫെബ്രുവരി 2011 (15:29 IST)
PRO
ജീവിതത്തിലെ എല്ലാ പ്രധാന സംഗതികള്‍ക്കും ശുഭ മുഹൂര്‍ത്തം നോക്കുന്നത് ചെയ്യുന്ന പ്രവര്‍ത്തിയുടെ ശുഭഫലസിദ്ധിക്ക് നല്ലതാണെന്നാണ് ജ്യോതിഷമതം. വില്‍പത്രം ഉണ്ടാക്കുന്നതിനും നല്ല മുഹൂര്‍ത്തം നോക്കേണ്ടതുണ്ട്.

ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് വില്‍‌പത്രമുണ്ടാക്കാന്‍ ഉത്തമം. അതേസമയം, ചൊവ്വയും വെള്ളിയും വില്‍‌പത്രം ഉണ്ടാക്കുന്നതിന് തീരെ ശുഭമല്ല. വില്‍‌പത്രമുണ്ടാക്കുമ്പോള്‍ ലഗ്നവും ലഗ്നാധിപനും സ്ഥിരരാശിയിലായിരിക്കണം. ഇടവം, തുലാം, ധനു, മീനം ഏതെങ്കിലുമായിരിക്കണം ലഗ്നം. കുജനും ശനിയും മൂന്നിലോ പതിനൊന്നിലോ നില്‍ക്കുന്നതാണ് ശുഭം. അഷ്ടമ ഭാവത്തിന് ബലമുണ്ടായിരിക്കുകയും വേണം.

പണം കടം കൊടുക്കുന്നതിനുള്ള മുഹൂര്‍ത്തം
----------------------------------------------------------------------------

പണം കടം കൊടുത്താല്‍ തിരികെ ലഭിക്കുകയും വേണമല്ലോ. അതിനാല്‍, വന്‍ തുകകള്‍ കടം കൊടുക്കുമ്പോള്‍ ഉത്തമ സമയം നോക്കുന്നത് നന്ന്.

കാര്‍ത്തിക, മകം, മൂലം, ചതയം, ഉത്രം, പുണര്‍തം എന്നീ നാളുകളിലും ജന്‍‌മനക്ഷത്രത്തിനും പണം കടം കൊടുക്കരുത്. ചൊവ്വ, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ പൌര്‍ണമി വന്നാലും പണം കടം കൊടുക്കരുത്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ
മൊബൈല്‍- 09447791386