ഭൂമി അച്ചുതണ്ടില്‍ കറങ്ങുമ്പോഴുണ്ടാകുന്ന ഭ്രമണ പഥത്തെ കാലചക്രമെന്നാണ് പറയുന്നത്. ഭ്രമണം ഒരു വട്ടം പൂര്‍ത്തിയാക്കാന്‍ രണ്ടര നാഴിക വീതമുള്ള 24 മുഹൂര്‍ത്തങ്ങള്‍ വേണ്ടിവരും.
ഇതിലെ ഒരു മുഹൂര്‍ത്തത്തെ ‘കാലഹോര’ എന്നാണ് പറയുക. ഓരോ കാലഹോരയ്ക്കും ഓരോ അധിപനുണ്ട്. സൂര്യന്‍ തുടങ്ങിയ ഏഴ് ഗ്രഹങ്ങളാണ് ഇവയുടെ അധിപന്മാര്‍.
സൂര്യോദയത്തിന്‍റെ സമയത്ത് ഏത് കാലഹോരാധിപനാണോ നില്‍ക്കുന്നത് ആ പേരാണ് ആ ദിവസത്തിന് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ഉദയ സമയത്ത് കാലഹോരയുടെ അധിപന്‍ സൂര്യനാണ്. ഓരോ രണ്ടര നാഴിക ഓരോരുത്തര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. സ്വന്തം കാലഹോരയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് ജ്യോതിഷ പ്രകാരം പ്രത്യേക ശക്തിയുണ്ട്.
അതായത് ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും ചൊവ്വാഴ്ച കുജനും ബുധനാഴ്ച ബുധനും വ്യാഴാഴ്ച വ്യാഴത്തിനും വെള്ളിയാഴ്ച ശുക്രനും ശനിയാഴ്ച ശനിക്കും പ്രത്യേക ബലം ഉണ്ടായിരിക്കും.
24 മണിക്കൂര്‍ കൊണ്ട് ഭൂമി 12 രാശികളെ കടന്നുപോവുന്നു. അതു കൊണ്ട് ഭൂമി അഞ്ച് നാഴിക വീതം അല്ലെങ്കില്‍ രണ്ട് കാലഹോര വീതം (രണ്ടു മണിക്കൂര്‍ വീതം) ഒരു രാശിയില്‍ ഉണ്ടായിരിക്കും.