ചന്ദ്രന്‍ ബുധത്രിശാംശകത്തിലായാല്‍ കപടശീല

Webdunia
ബുധന്‍, 28 ഏപ്രില്‍ 2010 (14:15 IST)
PRO
വിവാഹ മുഹൂര്‍ത്തത്തില്‍ ചന്ദ്രന്‍ ശനിത്രിശാംശകത്തില്‍ നിന്നാല്‍ സ്ത്രീ ദാസ്യ പ്രവര്‍ത്തി ചെയ്യുന്നവളായിരിക്കും. ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ സല്‍‌സ്വഭാവവും സമ്പത്തും ഉള്ളവളായിരിക്കും. ബുധത്രിശാംശകത്തില്‍ ചന്ദ്രന്‍ നിന്നാല്‍ കപടശീലയും ശുക്രത്രിശംശകത്തിലാണെങ്കില്‍ ദോഷയുക്തയുമായും ഭവിക്കും.

ചന്ദ്രന്‍ ശുക്ര ക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ പലപ്രകാരേണ ദുഷിച്ചവളായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ പരപുരുഷാസക്തയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ പൂജ്യയായും ബുധത്രിശാംശകത്തില്‍ നിന്നാല്‍ പണ്ഡിതയായും ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ പ്രസിദ്ധയായും ഭവിക്കും.

ചന്ദ്രന്‍ ബുധ ക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ കപടമുള്ളവളായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ നപുംസക പ്രകൃതിയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ പതിവ്രതയായും ബുധത്രിശാംശകത്തില്‍ നിന്നാല്‍ ഗുണവതിയായും ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ ഭത്തൃസ്നേഹമുള്ളവളായും ഭവിക്കും.

ചന്ദ്രന്‍ സ്വക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ സ്വതന്ത്രയായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ വിധവയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ ഏറ്റവും ഗുണവതിയായും ബുധത്രിശാംശകത്തില്‍ നിന്നാല്‍ ശില്പജ്ഞാനമുള്ളവളായും ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ സദ്‌വൃത്തയായും ഭവിക്കും.

ചന്ദ്രന്‍ ഗുരുക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ ഗുണവതിയായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ സുഖഹീനയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ ഏറ്റവും ഗുണവതിയായും ബുധത്രിശാംശകത്തില്‍ നിന്നാല്‍ ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ ഏറ്റവും പാതിവ്രത്യമുള്ളവളായും ഭവിക്കും.

ചന്ദ്രന്‍ ശനിക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ ദാസിയായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ അന്യപുരുഷാസക്തയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ ഭര്‍ത്താവിനെ ആശ്രയിക്കുന്നവളായും ബുധത്രിശാംശകത്തില്‍ നിന്നാല്‍ ദൂഷണമുള്ളവളായും ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ സന്തതിയില്ലാത്തവളായും ഭവിക്കും.

ചന്ദ്രന്‍ അദിത്യക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ ദുര്‍വചനമുള്ളവളായും ശനിത്രിശാംശകത്തില്‍ നിന്നാല്‍ ദുരാചാരയായും ഗുരുത്രിശാംശകത്തില്‍ നിന്നാല്‍ രാജ്ഞിയായും ബുധത്രിശംശകത്തില്‍ നിന്നാല്‍ പുരുഷനെ പോലെ വ്യാപരിക്കുന്നവളായും ശുക്രത്രിശാംശകത്തില്‍ നിന്നാല്‍ അന്യപുരുഷാസക്തയായും ഭവിക്കും.

കുജക്ഷേത്രത്തില്‍ ശുക്രനും ശുക്രക്ഷേത്രത്തില്‍ കുജനും പരസ്പരം അംശകമോ സ്ഥിതിയോ ഉണ്ടായാല്‍ സ്ത്രീ അന്യപുരുഷാസക്തയായി ഭവിക്കും.

ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി മേല്‍പ്പറഞ്ഞ ഫലങ്ങളെല്ലാം മുഹൂര്‍ത്ത ലഗ്നം കൊണ്ടും ചിന്തിക്കേണ്ടതാണ്. ചന്ദ്രനെക്കാള്‍ മുഹൂര്‍ത്ത ലഗ്നത്തിനാണു ബലക്കൂടുതലുള്ളതെങ്കില്‍ പ്രാധാന്യം മുഹൂര്‍ത്ത ലഗ്നത്തെ അടിസ്ഥാനപ്പെടുത്തി മേല്‍പ്പറഞ്ഞ ഫലങ്ങള്‍ ചിന്തിക്കുന്നതിനായിരിക്കും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386