2012ല്‍ ഇന്ത്യന്‍ കായികലോകത്തെ റാണിയാര് ?

വെള്ളി, 28 ഡിസം‌ബര്‍ 2012 (13:08 IST)
PRO
അയണ്‍ ബട്ടര്‍ഫ്ലൈ സൈന നെ‌ഹ്‌വാള്‍

ഒളിമ്പിക്സില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ബാഡ്മിന്റണ്‍ കളിക്കാരിയാണ് ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ലൈ സൈന നെഹ്‌വാള്‍. 16 ഓളം അന്താരാഷ്ട്ര കിരീടങ്ങളാണ് ഈ ലോക നാലാം നമ്പര്‍താരം സ്വന്തമാക്കിയത്

ഹരിയാനയിലുള്ള ഹിസാറിലാണ് സൈന ജനിച്ചതെങ്കിലും ഹൈദരാബാദ്കാരിയായാണ് സൈന വളര്‍ന്നത്. ഒളിമ്പിക്സ് നേട്ടത്തിലേക്ക് നയിച്ചത് കോച്ച് ഗോപീചന്ദാണ്.

സൈനയുടെ ആത്മകഥ ‘പ്ലെയിംഗ് ടു വിന്‍ മൈ ലൈഫ് ഓണ്‍ ആന്റ് ഓഫ് കോര്‍ട്ട്’ പുറത്തിറങ്ങിയതും വാര്‍ത്തയായിരുന്നു. ഗഗന്‍ നാരംഗിന് പുസ്തകം നല്‍കിക്കൊണ്ടാ‍യിരുന്നു പുസ്തകം പുറത്തിറക്കിയത്.

രാജ്യത്തിന് ഒളിംപിക് മെഡല്‍ നേടിത്തന്ന ബാഡ്മിന്‍റണ്‍ താരം സൈനയ്ക്ക് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

ഇന്ത്യന് ബാഡ്മിന്റണ് താരം സൈന നെഹ്വാള് റിതി സ്പോര്ട്സുമായി 40 കോടിയുടെ കരാറില് ഒപ്പിട്ടതും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാകായിക താരവും സൈനയാണെന്നതും ഇന്ത്യന്‍ ബാഡ്മിന്റണ്‍ന്റെ തന്നെ തലേവര മാറ്റിക്കുറിച്ചു.

PRO
ലണ്ടന്‍ ഒളിമ്പിക്സിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനമായ മേരി കോം വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് ലോകജേതാവായത്.

മാങ്തേ ചുങ്നെയിജാം മേരി കോം എന്നാണ് എം സി മേരി കോമിന്റെ പൂര്‍ണ്ണമായ പേര്. മണിപ്പൂരിലെ കങ്തേയ് ജില്ലയില്‍ ജനിച്ച മേരി കോം ആറ് ലോക ചാപ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി ജേതാവായ ഏക വനിതയാണ് ഈ 28 കാരി.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയാണ് ഇന്ത്യയുടെ ഈ ആദ്യത്തെ ബോക്സര്‍ വനിത മേരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

പൊലീസ് സേനയിലാണ് ഇടിക്കൂട്ടിലെ ഈ പുലിക്കുട്ടി സേവനമനുഷ്ഠിക്കുന്നത് നിലവില്‍ പോലീസ് സേനയിലുള്ള മേരിക്ക് അഡീഷണല്‍ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

PRO
ടെന്നീസിന്റെ ഗ്ലാമര്‍, പ്രൊഫഷണല്‍ ലോകങ്ങളില്‍ ഒരു പോലെ ശ്രദ്ധ പിടിച്ചു പറ്റി ഇന്ത്യന്‍ ടെന്നീസ് റാണി എന്നറിയപ്പെടുന്ന ഈ മുംബൈക്കാരി.

ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ. വിമന്‍സ്‌ ടെന്നിസ്‌ അസോസിയേഷന്‍ റാങ്കിംഗില്‍ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.

2010 ഏപ്രില്‍ 12-ന്‌ സാനിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു.

ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷനും കളിക്കാരും തമ്മിലുള്ള പ്രശ്നങ്ങളില്‍ തന്നെ കരുവാക്കുകയാണെന്ന് കാണിച്ച് സാനിയ പുറത്തിറക്കിയ പത്രക്കുറിപ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പരുക്കേറ്റ് കഴിഞ്ഞ വര്‍ഷം പുറത്തു പോയ സൈന 2012 ല്‍ ഫ്രെഞ്ച് ഓപ്പണില്‍ ഭൂപതിയോടൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തി.

PRO
ലോക സ്‌ക്വാഷ് റാങ്കിംഗില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ പത്താംസ്ഥാനത്തെത്തി. ലോകറാങ്കിംഗില്‍ പത്താംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ദീപിക പള്ളിക്കല്‍. 5175 പോയിന്റ് നേടിയാണ് ദീപിക പത്താം സ്ഥാനത്തെത്തിയത്. നേരത്തേ പതിമൂന്നാം റാങ്കിലായിരുന്നു ദീപിക.

ചാമ്പ്യന്‍സ് ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായ ദീപിക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനലില്‍ എത്തിയിരുന്നു. ആറുതവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയയുടെ സാറാ ഫിറ്റ്‌സ് ഗെറാള്‍ഡാണ് ദീപികയുടെ കോച്ച്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ബ്രിട്ടീഷ് ഓപ്പണ്‍ സ്വന്തമാക്കിയ ദീപിക യൂറോപ്യന്‍ ജൂനിയര്‍ സര്‍ക്യൂട്ടിലെ ജര്‍മ്മന്‍ ഓപ്പണ്‍, ഡച്ച് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സ്‌കോട്ടിഷ് ഓപ്പണ്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.

നവംബറില്‍ ഫ്രാന്‍സിലെ നൈംസില്‍ നടന്ന വനിതാ സ്ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യശസുയര്‍ത്താനും ചൈന്നൈ സ്വദേശിനി ദീപികയ്ക്കായി. ഈ മാസം അവസാനം കെയ്മന്‍ ദ്വീപില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ഓപ്പണ്‍ ആണ് അടുത്ത പ്രധാന ഗെയിം. അടുത്തവര്‍ഷം ലോക റാങ്കില്‍ അഞ്ചാമതത്തെണമെന്നാണ് ദീപികയുടെ ആഗ്രഹം.

PRO
ഇന്ത്യന്‍ വുമണ്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ മിതാലി രാജാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ മറ്റൊരു താരം. 2012ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഈ രാജസ്ഥാന്‍ സുന്ദരി.

ഇന്ത്യയില്‍ നിന്ന് മറ്റാര്‍ക്കും ഈ സ്ഥാനത്തിനടുത്തെത്താന്‍ പോലും കഴിഞ്ഞില്ല. ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുമ്പോള് പ്രായം 22 മാത്രമായിരുന്നു മിതാലിയ്ക്ക്.

വെബ്ദുനിയ വായിക്കുക