പെരുമാറ്റച്ചട്ടലംഘനം: സെറീനയ്ക്കെതിരെ അന്വേഷണം

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2011 (18:32 IST)
PRO
PRO
ചെയര്‍ അമ്പയറോടു മോശമായി പെരുമാറിയ സംഭവത്തില്‍ ടെന്നീസ് താരം സെറീന വില്യംസിനെതിരെ അന്വേഷണം. യു എസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തിനിടെ സെറീന, ചെയര്‍ അമ്പയര്‍ അസ്ഡെറകിയോട് മോശമായ രീതിയില്‍ സംസാരിച്ചെന്നാണ് പരാതി.

മത്സരത്തിന്‍റെ രണ്ടാം സെറ്റിലാണു സംഭവം. സെറീന പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നാണ് പരാതി. മത്സരദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നു ടൂര്‍ണമെന്‍റ് റഫറി ബ്രിയാന്‍ ഇര്‍ലെ അറിയിച്ചു. കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ സെറീന പിഴ ഒടുക്കേണ്ടി വരും

ഫൈനലില്‍ സെറീന ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസുറിനോട് പരാജയപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക