യുഎസ് ഓപ്പണ്‍: സാമന്ത സ്‌റ്റോസുറിന് കിരീടം

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2011 (12:19 IST)
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസുറിന്. ഫൈനലില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് സാമന്ത സ്‌റ്റോസുര്‍ ജേതാവായത്.

സാമന്ത സ്‌റ്റോസുര്‍ 6-2,6-3 എന്നീ സെറ്റുകള്‍ക്കാണ് സെറീനയെ പരാജയപ്പെടുത്തിയത്. 1980നുശേഷം ഗ്രാന്‍ഡ് സ്ലാം നേടുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന ബഹുമതിക്കാണ് ഈ വിജയത്തോടെയാണ് സാമന്ത സ്‌റ്റോസുര്‍ അര്‍ഹയായത്.

എയ്ഞ്ചലിക് കെര്‍ബെറിനെ പരാജയപ്പെടുത്തിയാണ് സാമന്ത സ്‌റ്റോസുര്‍ ഫൈനലിലെത്തിയത്.

വെബ്ദുനിയ വായിക്കുക