കേരളം ആരു ഭരിക്കുമെന്ന് വെള്ളിയാഴ്ച 11 മണിയോടെ അറിയാം. ഇതുവരെയുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഇരുമുന്നണികള്‍ക്കും സാധ്യത പറയുന്നുണ്ട്. അതായത് ആര് ഭൂരിപക്ഷം നേടിയാലും അത് 80 സീറ്റിനപ്പുറം പോകില്ലെന്ന് തീര്‍ച്ച. ഇങ്ങനെയൊരു ചുറ്റുപാടില്‍ കെ എം മാണി ചില നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതായാണ് സൂചന.
യു ഡി എഫ് എണ്‍പത് സീറ്റ് മാത്രം നേടി ഭൂരിപക്ഷം ഉറപ്പിച്ചാല്‍ മാണി നിലപാട് കര്‍ക്കശമാക്കുമെന്ന് ഉറപ്പാണ്. ധനകാര്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ മാണി ആവശ്യപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ ആവശ്യത്തിന് വഴങ്ങേണ്ട സാഹചര്യമുണ്ടാകും. കാരണം, എങ്ങനെയും ഭരണത്തിലെത്തേണ്ടത് കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും ആവശ്യമാണ്.
PRO
ഇനി അഥവാ, 71ന് മുകളിലും 75ന് താഴെയുമാണ് യു ഡി എഫിന് ലഭിക്കുന്ന സീറ്റുകള്‍ എങ്കില്‍ കേരളം ചില കളികള്‍ കാണാന്‍ പോകുകയാണെന്നാണ് സൂചന. കെ എം മാണി മുഖ്യമന്ത്രിയാകാനുള്ള സാധ്യതയാണ് തുറക്കുന്നത്. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാകും മാണി ശ്രമിക്കുക.
എല്‍ ഡി എഫിന് പുറത്തുനിന്ന് ഏതെങ്കിലും കക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞാല്‍ പുറത്തുനിന്ന് പിന്തുണകൊടുക്കാന്‍ സി പി എം തീരുമാനിച്ചേക്കും. സി പി എം എംഎല്‍എമാര്‍ ആ മന്ത്രിസഭയില്‍ പങ്കാളികളാവില്ല. അങ്ങനെ വന്നാല്‍ മാണി മുഖ്യമന്ത്രിയായി ഒരു സര്‍ക്കാര്‍ രൂപപ്പെടാം.
എന്തായാലും ഈ തെരഞ്ഞെടുപ്പ് ഏറ്റവും ഗുണം നല്‍കാന്‍ പോകുന്നത് കേരള കോണ്‍ഗ്രസ് എമ്മിനാണ്. ആഭ്യന്തരമോ, ധനകാര്യമോ, മുഖ്യമന്ത്രി പദം തന്നെയോ ആണ് അവര്‍ക്ക് സാധ്യതയുള്ളത്. കെ എം മാണിയുടെ വസതിയില്‍ തിരക്കിട്ട ആലോചനായോഗങ്ങള്‍ നടക്കുന്നതായാണ് വിവരങ്ങള്‍.