സത്യത്തില്‍ തസ്ലീമ നസ്രീന്‍ എഴുതിയതെന്ത്?

ചൊവ്വ, 2 മാര്‍ച്ച് 2010 (16:40 IST)
PRO
PRO
മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ലേഖനം ഒരു കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ചതിനാണ് കര്‍ണാടകയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഔട്ട്‌ലുക്ക് മാഗസിനില്‍ തസ്ലീമ നസ്രീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു ഈ ലേഖനം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നു ആ ലേഖനത്തിലുടനീളം. 2007-ലാണ് ഔട്ട്‌ലുക്ക് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

താന്‍ അങ്ങിനെയൊരു ലേഖനം എഴുതിയിട്ടില്ലെന്ന് തസ്‌ലിമ പറയുന്നുണ്ടെങ്കിലും തസ്‌ലിമയുടെ സ്വന്തം വെബ്‌സൈറ്റിലും ഔട്ട്‌ലുക്കിലും ഇപ്പോഴും ഈ ലേഖനം ലഭ്യമാണ്. മുസ്ലീം മതാചാരത്തിന്റെ ഭാഗമായ ബുര്‍ഖയ്ക്കെതിരെയാണ് ലേഖനം നിലകൊള്ളുന്നത്. ബുര്‍ഖകള്‍ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയ്ക്കും നിശിതമായ ഭാഷയാണ് ലേഖനത്തിലുടനീളം. ലേഖനം വിവാദമായ സാഹചര്യത്തില്‍ വെബ്‌ദുനിയ മലയാളം ഇതിന്‍റെ തര്‍ജ്ജമ പ്രസിദ്ധീകരിക്കുകയാണ്-

എന്റെ അമ്മ എപ്പോഴും ബുര്‍ഖ ധരിക്കുമായിരുന്നു. അവരുടെ മുഖത്തെ ഒരു നേര്‍ത്ത ആവരണം കൊണ്ട് മറച്ച ബുര്‍ഖ. അത് കൊണ്ട് തന്നെ അമ്മയെ കാണുമ്പോഴെല്ലാം എനിക്ക് വീട്ടിലെ മാംസം സൂക്ഷിക്കുന്ന അലമാരിയെ കുറിച്ച് ഓര്‍മ്മ വരും. ആ അലമാരിക്കും തുണിയോ ലോഹമോ ഉപയോഗിച്ചുള്ള ഒരു വാതില്‍ ഉണ്ടായിരുന്നു. പക്ഷേ രണ്ടിന്റേയും ഉദ്ദേശം ഒന്നുതന്നെയായിരുന്നു. മാം‌സം കേടു കൂടാതെ സൂക്ഷിക്കുക.

യാഥാസ്ഥിതികരായ കുടുംബസാഹചര്യമായിരുന്നു എന്റെ അമ്മയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിതയാക്കി തീര്‍ത്തത്. ബുര്‍ഖ ധരിക്കുകയെന്നാല്‍ അല്ലാഹുവിനെ അനുസരിക്കുകയാണ്. അല്ലാഹുവിനെ അനുസരിച്ചാല്‍, അദ്ദേഹം സന്തോഷവാനാകും, നരകത്തിലെ തീയില്‍ അദ്ദേഹം നിങ്ങളെ വലിച്ചെറിയില്ല. എന്റെ അമ്മ അല്ലാഹുവിനേയും സ്വന്തം പിതാവിനെയും ഒരു പോലെ ഭയപ്പെട്ടിരുന്നു. പലപ്പോഴും ബുര്‍ഖ ധരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവരെ പലരും ഭീഷണിപ്പെടുത്തിയിരുന്നു.

സ്വന്തം പിതാവിനെ മാത്രമല്ല അമ്മയ്‌ക്ക് എല്ലാ പുരുഷന്മാരേയും പേടിയായിരുന്നു. അവരുടെ ഭര്‍ത്താവ് പോലും പേടി പ്രതിരൂപമായിരുന്നു, അനുസരിച്ചില്ലെങ്കില്‍ അയാള്‍ക്ക് അമ്മയെ എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു.

ഒരു ചെറിയ കുട്ടിയായിരിക്കേ ബുര്‍ഖയെക്കുറിച്ച് എനിക്ക് നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്നു അതിനാല്‍ അമ്മയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു; മാ, ഈ മൂടുപടത്തിനുള്ളില്‍ അമ്മയ്‌ക്ക് ശ്വാസം മുട്ടുന്നില്ലേ? ഇതിനുള്ളില്‍ നിറയെ ഇരുട്ടായി തോന്നുന്നില്ലേ? അമ്മയ്‌ക്ക് ശ്വാസം മുട്ടുന്നില്ലേ? ദേഷ്യം വരുന്നില്ലേ അമ്മയ്‌ക്ക്? ഇത് വലിച്ചെറിയാന്‍ അമ്മയ്‌ക്ക് തോന്നാറില്ലേ? എന്റെ ഈ ചോദ്യങ്ങള്‍ക്കെല്ലാം പലപ്പോഴും അമ്മ നിശബ്ദ്ധത പാലിക്കാറാണ് പതിവ് കാരണം ഇതിനെതിരെ പ്രതികരിക്കാന്‍ പലപ്പോഴും അവര്‍ക്കാകുമായിരുന്നില്ല. പക്ഷേ ഞാന്‍ പ്രതികരിച്ചു. ശക്‍തമായി തന്നെ. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ഒരു ബന്ധു എനിക്ക് സമ്മാനിച്ചത് ബുര്‍ഖയായിരുന്നു അത് ഞാന്‍ വലിച്ചെറിഞ്ഞു.

അടുത്ത പേജില്‍ വായിക്കുക “വിശ്വാസിനികള്‍ ഗുഹ്യഭാഗങ്ങള്‍ കാക്കണം”

PRO
PRO
പര്‍ദ്ദ സംവിധാനത്തിന് ഏതാണ്ട് ബിസി 300 നൂറ്റാണ്ടോളം പഴക്കമുണ്ട്. അക്കാലത്തെ ഉന്നതകുലജാതരായ അസീറിയന്‍ സ്‌ത്രീകള്‍ പര്‍ദ്ദ ധരിച്ചിരിരുന്നു. പക്ഷേ സാധാരണക്കാര്‍ക്കും വാരനാരിമാര്‍ക്കും ഇത് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മധ്യയുഗത്തില്‍ ആഗ്ലോ-സാക്‍സന്‍ സ്‌ത്രീകളും അവരുടെ തലമുടിയും മുഖവുമെല്ലാം തുണിയോ സമാനമായ വസ്തുക്കളോ ഉപയോഗിച്ച് മറച്ചിരുന്നു. പക്ഷേ ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്‌തുത ഇത് ഒരിക്കലും മതപരമായ ഒരു അടിച്ചേല്‍പ്പിക്കല്‍ ആയിരുന്നില്ല എന്നുള്ളതാണ്.

മത പരമായ രീതിയില്‍ പര്‍ദ്ദകള്‍ ഉപയോഗിച്ചത് കന്യാസ്‌ത്രീകളും ഉപദേശികളുമായിരുന്നു അതും പലപ്പോഴും മതപരമായ ചടങ്ങുകളോ ആചാരങ്ങളോ നടക്കുമ്പോള്‍ മാത്രം. പക്ഷേ ഒരു മുസ്ലീം വനിതയ്‌ക്ക് ആ സ്വാതന്ത്ര്യം പോലും അനുവദിച്ച് കിട്ടിയില്ല മതത്തിന്റെ ചട്ടക്കൂടുകള്‍ക്കുമപ്പുറത്തെ നിത്യ ജീവിതത്തിലും അവള്‍ക്ക് പര്‍ദ്ദ ചുമക്കേണ്ടി വന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പര്‍ദ്ദയെ സംബന്ധിച്ച ശക്തമായ ചില വിവാദങ്ങള്‍ നടന്നിരുന്നു, അന്ന് പ്രശസ്‌ത നടിയായ ശബാന ആസ്‌മി അഭിപ്രായപ്പെട്ടത് ഖുറാന്‍ പര്‍ദ്ദയെ സംബന്ധിച്ച് ഏതൊന്നും പ്രസ്‌താവിക്കുന്നില്ല എന്നായിരുന്നു പക്ഷേ അവര്‍ക്ക് തെറ്റി ഖുറാനില്‍ ഇത് സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ് :

“സത്യ വിശ്വാസിനികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്‌ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ അവരുടെ സൌന്ദര്യത്തേ(യും അലങ്കാരത്തേയും) - അതില്‍ നിന്ന് സ്വയം വെളിവാകുന്നതൊഴിച്ച്- (4) അവര്‍ പ്രദര്‍ശിപ്പിക്കാതിരിക്കട്ടെ. ശിരോവ‌സ്‌ത്രം മാറിന് മീതെ താഴ്‌ത്തിയിട്ടു കൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, ഭര്‍ത്തൃ പിതാക്കള്‍, അവരുടെ സഹോദരന്‍‌മാര്‍, അവരുടെ സഹോദര പുത്രന്മാര്‍, അവരുടെ സഹോദരി പുത്രിമാര്‍ തങ്ങളുമായി ഇടപഴകുന്ന സ്‌ത്രീകള്‍, അവരുടെ വലം കൈകള്‍ ഉടമപ്പെടുത്തിയവര്‍ ‍(അടിമകള്‍), ദുര്‍വിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്‌ത്രീകളുടെ ഗോപ്യകാര്യങ്ങളെപ്പറ്റി അറിവില്ലാത്ത കുട്ടികള്‍ എന്നിവരോടൊഴികെ അവരുടെ സൌന്ദര്യം വെളിവാക്കരുത്. തങ്ങള്‍ മറച്ചുവെച്ചിട്ടുള്ള അലങ്കാരങ്ങള്‍ അറിയപ്പെടുന്നതിന് വേണ്ടി കാലുകള്‍ കൊണ്ട് (ശബ്‌ദമുണ്ടാക്കി) നടക്കുകയും അരുത്.“ (സൂറ അല്‍ നൂര്‍ 24:31)

അല്ലയോ നബിയേ! നിന്റേ പത്‌നിമാരോടും നിന്റെ പു‌ത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയുന്നതിനും അങ്ങനെ ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും അതാണ് ഏറ്റവും അനുയോജ്യമായത്. Sura Al Noor 24:31

എന്തിന് ഹദീസില്‍ പോലും - പ്രവാചക വചനങ്ങള്‍, വ്യത്യസ്‌ത വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍, പ്രവര്‍ത്തികള്‍, എന്നിവയുടെ സമാഹാരം - പര്‍ദ്ദയെക്കുറിച്ചുള്ള വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്. വീടിന് പുറത്തേയ്ക്ക് പോകും മുമ്പ് സ്‌ത്രീകള്‍ അവരുടേ ശരീരം മുഴുവന്‍ മറയ്ക്കണം, അവര്‍ അപരിചിതരായ പുരുഷന്മാരുടെ മുന്നില്‍ പോകാന്‍ പാടില്ല, നമാസ് വായിക്കാന്‍ അവര്‍ പാടില്ല, ഒരു സംസ്‌ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുക്കാന്‍ പാടില്ല.

അടുത്ത പേജില്‍ വായിക്കുക “പര്‍ദ്ദ ഒരു ആചാരമായി മാറിയ കഥ”

PRO
PRO
ഇസ്ലാം മതത്തില്‍ എന്തിന്, എങ്ങനെ പര്‍ദ്ദ സംവിധാനം ആരംഭിച്ചു എന്നതിനെ സംബന്ധിച്ച് നിരവധി കാഴ്‌ചപ്പാടുകള്‍ ഉണ്ട്. അതിലൊന്ന് ഇങ്ങനെയാണ് ആദ്യ ഭാര്യയുടെ മുഴുവന്‍ സ്വത്തും ചിലവഴിച്ച് നബി ഏറെ ദരിദ്രനായി തീര്‍ന്നു. അറേബ്യയില്‍ അക്കാലത്ത് ദരിദ്രന്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് മരുഭൂമിയിലായിരുന്നു എന്തിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ മരുഭൂമിയിലേക്ക് പോകേണ്ടി വന്നു. പ്രവാചകന്റെ പത്‌നിമാര്‍ക്കും ഇതേ അവസ്ഥ തന്നെ നേരിടേണ്ടി വന്നു. അദ്ദേഹം തന്റെ പത്‌നിമാര്‍ക്ക് അതിനുള്ള അവകാശവും നല്‍കി.

“നിങ്ങള്‍ക്ക് പുറത്ത് പോകാനും നിങ്ങളുടെ പ്രവര്‍ത്തികള്‍ ചെയ്യാനും ഞാന്‍ അനുമതി നല്‍കുന്നു.” (ബുഖാരി ഹദീസ് ഒന്നാം വോളിയം പു‌സ്‌തകം 4 നം 149) അദ്ദേഹത്തിന്റെ ഭാര്യമാര്‍ അപ്രകാരം പ്രവര്‍ത്തിക്കാനും തുടങ്ങി. ഒരു ദിവസം അദ്ദേഹത്തിന്റെ ശിഷ്യനാ‍യ ഉമന്‍ സ്‌ത്രീകള്‍ ഇങ്ങനെ തുറസില്‍ പോകുന്നതില്‍ അസ്വസ്ഥരാണെന്നും അവരെ മറ്റുള്ളവര്‍ വേഗം തിരിച്ചറിയുന്നുവെന്നും പരാതിപ്പെട്ടു.

ഉമര്‍ ഒരു ആവരണത്തെക്കുറിച്ച് പറഞ്ഞുവെങ്കിലും പ്രവാചകന്‍ അത് അവഗണിച്ചു. അതിനുശേഷം പ്രവാചകന്‍ അല്ലാഹുവിനോട് ചോദിച്ചു. അദ്ദേഹം ആയത് (33:59) നല്‍കി - ബുഖാരി ഹദീസ് ഒന്നാം വോളിയം പു‌സ്‌തകം 026 നം 5397) .

ഹദീസ് പ്രകാരം ഇതാണ് പര്‍ദ്ദയുടെ ചരിത്രം. പക്ഷേ ചോദ്യമിതാണ്: പുരുഷന്മാരും ഇതെല്ലാം നിര്‍വഹിച്ചത് തുറസിലല്ലേ, എന്തുകൊണ്ട് അല്ലാഹു പുരുഷന്‍മാര്‍ക്കും പര്‍ദ്ദ ആരംഭിച്ചില്ല? ശരിക്കും പറഞ്ഞാല്‍ അല്ലാഹു പുരുഷന്‍മാരേയും സ്‌ത്രീകളെയും ഒരു പോലെ കാണുന്നില്ല, അങ്ങനെയായിരുന്നുവെങ്കില്‍ രണ്ട് പേര്‍ക്കും പര്‍ദ്ദ ഉണ്ടായിരുന്നേനെ! പുരുഷന്‍ സ്‌ത്രീയേക്കാള്‍ ഉന്നതനാണ്. അതിനാല്‍ സ്‌തീകള്‍ക്ക് ജയിലറകളിലേക്ക് പോകേണ്ടി വന്നു. പുരുഷന്മാര്‍ സ്വതന്ത്രരായി തുടരുകയും ചെയ്‌തു.

മറ്റൊരു കാഴ്‌ചപ്പാട് സ്‌ത്രീകളെ വേലക്കാരില്‍ വേര്‍തിരിക്കാനാണ് പര്‍ദ്ദ സംവിധാനം ആരംഭിച്ചുവെന്നാണ്. ഇതിന്റെ ആരംഭം ഹദീസിലെ ഒരു കഥയില്‍ നിന്നാണ്. ഖൈബര്‍ യുദ്ധം ജയിച്ച ശേഷം, ശത്രുവിന്റെ എല്ലാ സ്ഥാവര ജംഗമ വസ്‌തുക്കളും പ്രവാചകന് അവകാശപ്പെട്ടതായി അവരുടെ സ്‌ത്രീകള്‍ ഉള്‍പ്പെടെ. ഇതില്‍ ഒരു സ്‌ത്രീയുടെ പേര് സോഫിയ എന്നായിരുന്നു. പ്രവാചകന്റെ ശിഷ്യരില്‍ ഒരാള്‍ അവളുടെ സ്ഥാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; നീ സോഫിയയെ നാളെ മൂടപ്പെട്ടവളായി കണ്ടാ ല്‍ അവള്‍ ഒരു ഭാര്യയാകാന്‍ പോകുന്നവളാണെന്ന് കരുതുക. അങ്ങനെയല്ലായെങ്കില്‍ അവളെ എന്റെ വേലക്കാരിയാക്കാന്‍ തീരുമാനിച്ചുവെന്ന് കരുതുക.

പര്‍ദ്ദയെക്കുറിച്ചുള്ള മൂന്നാമത്തെ കഥ ഏതാണ്ട് ഇപ്രകാരമാണ്. പ്രവാചകന്റെ ഭാര്യ ആയിഷ അതീവ സുന്ദരിയായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും അവരെ നോക്കിയിരിക്കുക പതിവായിരുന്നു. ഇത് തീര്‍ച്ചായും പ്രവാചകനെ അസ്വസ്ഥനാക്കി. അതിനാല്‍ ഖുറാനില്‍ ഒരു ആയത്ത് ഉണ്ടായി അതില്‍ പറയുന്നത് ഇപ്രകാരമാണ്, “അല്ലയോ പ്രവാചക സൃഹൃത്തുക്കളെ, വിശുദ്ധരെ, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടില്‍ ക്ഷണമില്ലാതെ പോകരുത്. ഇനി നിങ്ങള്‍ പോയാലും അവരുടെ പത്‌നിമാരില്‍ നിന്ന് യാതൊന്നും ആവശ്യപ്പെടരുത്“.

അടുത്ത പേജില്‍ വായിക്കുക “ബുര്‍ഖകള്‍ എരിച്ചു കളയണം”

PRO
PRO
ഇത് സുഹൃത്തുക്കളുടെയും ശിഷ്യരുടേയും കണ്ണുകളില്‍ നിന്ന് വിശുദ്ധരുടെ പത്‌നിമാരെ രക്ഷിക്കാനുള്ള ഒരു ഉപാധിയായിരുന്നു പിന്നീട് ഇത് എല്ലാ മുസ്ലീം വനിതകള്‍ക്കും ഇത് ധരിക്കേണ്ടി വന്നു. പര്‍ദ്ദ എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍, കൈയുടെ മണി‌ബന്ധം, കാലുകള്‍ എന്നിവ ഒഴികെ മുഴുവന്‍ ശരീരവും മറയ്‌ക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ചില സ്‌ത്രീകള്‍ അവരുടെ തലമുടി മാത്രം മൂടുന്നു. പക്ഷേ അത് ഇസ്ലാമിക്ക് പര്‍ദ്ദ സംവിധാനത്തിനകത്ത് ഉള്‍പ്പെടുന്നതല്ല.

പ്രവാചകന്റെ മരണശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ പര്‍ദ്ദ സര്‍വ സാധാരണമായി തീര്‍ന്നു. സ്‌ത്രീകളുടെ സ്വതന്ത്ര ജീവിതങ്ങള്‍ ഹനിക്കപ്പെട്ടു. അവര്‍ വീട്ടിനുള്ളിലും അടുക്കളയിലും കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടു.

എന്ത് കൊണ്ട് സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കേണ്ടി വരുന്നു? അവര്‍ ലൈംഗിക ഉപകരണം മാത്രമായത് കൊണ്ടാണ് എന്നാണ് ഇതിനുള്ള ഉത്തരം. സ്‌ത്രീകളെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് ലൈംഗിക ചോദയുണ്ടാകുന്നു. പക്ഷേ പുരുഷന്റേ ചോദനയ്‌ക്ക് സ്‌ത്രീ എന്തിന് ശിക്ഷ അനുഭവിക്കണം? സ്‌ത്രീകള്‍ക്കും ലൈംഗിക ചോദനകള്‍ ഉണ്ട്. പക്ഷേ പുരുഷന്‍ മാര്‍ പര്‍ദ്ദ ധരിക്കേണ്ടി വരുന്നില്ലല്ലോ? പുരുഷന്‍ സൃഷ്‌ടിച്ച എല്ലാ മതത്തിലും സ്‌ത്രീകളുടെ അവസ്ഥ ഇത് തന്നെയാണ്. അവര്‍ക്ക് സ്വതന്ത്രമായ ഒരു അ‌സ്തിത്വം ഇല്ലാതാക്കുന്നു അവരുടെ അഭിപ്രായങ്ങളേയും ചിന്തകളേയും അടിച്ചമര്‍ത്തുന്നു. പര്‍ദ്ദ മറ്റൊരു തരത്തില്‍ പുരുഷന് നേരെയും ചോദ്യമുണര്‍ത്തുന്നു. സ്‌ത്രീകള്‍ അത് ധരിച്ചില്ലെങ്കില്‍ അവര്‍ക്ക് നേരെ ചാടി വീഴാന്‍ പുരുഷന്‍മാരെല്ലം തയ്യാറായിരിക്കുകയാണെന്നാണ് ഓരോ പര്‍ദ്ദയും വിളിച്ച് പറയുന്നത്. ബുര്‍ഖയില്ലാതെ സ്‌ത്രീകള്‍ കണ്ടാല്‍ പുറത്തുചാടുന്നതാണോ പുരുഷന്റെ ആണത്തം?

പര്‍ദ്ദയെക്കുറിച്ച് യാതൊന്നും ഖുറാനില്‍ പറയുന്നില്ല എന്ന് വാദിക്കുന്ന ഷബാനയോടും കൂട്ടരോടും എനിക്ക് ചോദിക്കാനുള്ളത് ഖുറാനില്‍ അങ്ങനെ പറഞ്ഞാല്‍ അവര്‍ പര്‍ദ്ദ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുമോ? പു‌സ്തകത്തില്‍ പറയുന്നതിന് കടക വിരുദ്ധമായിരിക്കും എന്റെ ഉത്തരം. അത് ആര് പറഞ്ഞതായാലും. പര്‍ദ്ദയും ആവരണങ്ങളും സ്‌കാര്‍ഫുകളും സ്‌ത്രീകള്‍ ഒഴിവാക്കണം അവ സ്‌ത്രീത്വതത്തെ അപമാനിക്കുന്നതാണ്. അവരുടെ അസ്തിത്വവും , ബഹുമാനങ്ങളും സ്ഥാനങ്ങളും കവര്‍ന്നെടുക്കുന്നതിനാണ് പര്‍ദ്ദ അവരെ എന്നും അടിമകളാക്കി നിര്‍ത്താനുള്ള ഉപാധി.

ഏതാണ്ട് 1500 വര്‍ഷം മുന്‍പ് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്‍ദ്ദ നിലവില്‍ വന്നു പക്ഷേ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നത് ലക്ഷക്കണക്കിന് മുസ്ലീം വനിതകളാണ്. പല പ്രാചീനമായ ആചാരങ്ങളും കാലപ്രവാഹത്തില്‍ മണ്‍‌മറഞ്ഞു പക്ഷേ പര്‍ദ്ദ ഇപ്പോഴും തുടരുന്നു. സ്‌ത്രീയുടെ തല പര്‍ദ്ദയാല്‍ മൂടുന്നുവെന്നാല്‍ അവരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പാക്കുകയാണ്. പക്ഷേ അവരുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മതം അടിച്ചേല്‍പ്പിച്ച ഈ മൂടുപടങ്ങള്‍ അവര്‍ എന്നേ വലിച്ചെറിഞ്ഞേനെ!

ഈ വേര്‍തിരിവിനെതിരെ പ്രതികരിക്കുകയാണ് സ്‌ത്രീകള്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഈ ദുര്‍‌വിധിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് വേണ്ടത്. പു‌രുഷന്റെ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് അവരുടെ സ്വാതന്ത്ര്യം പിടിച്ച് വാങ്ങണം. ഈ അടിച്ചമര്‍ത്തല്‍ ഉപാധി വലിച്ചറിഞ്ഞ് ബുര്‍ഖകള്‍ എരിച്ചു കളയണം.

(കടപ്പാട് - തസ്ലീമ നസ്രീന്‍, ഔട്ട്‌ലുക്ക് മാഗസിന്‍)

വെബ്ദുനിയ വായിക്കുക