ഫിംഗര്‍ മസാല

വെള്ളി, 17 ഡിസം‌ബര്‍ 2010 (12:40 IST)
കാര്യം വെറും വെണ്ടയ്ക്ക ആണെങ്കിലും രുചിയുള്ള കറിയുണ്ടാക്കാനും അത്‌ വേണ്ടി വരും. വെണ്ടയ്ക്ക പ്രിയമല്ലാത്തവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കൂട്ട്‌ പരീക്ഷിക്കണം. പിന്നെ അവര്‍ വെണ്ടയ്ക്കയുടെ ആരാധകരാകും

ചേര്‍ക്കേണ്ട ഇനങ്ങള്‍

വെണ്ടയ്ക്ക - ഒരു കിലോ
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക്‌ പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക്‌ - 4
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - 120 ഗ്രാം

പാകം ചെയ്യേണ്ട വിധം

വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. പച്ചമുളക്‌ കഴുകി ചെറിയ കഷണങ്ങളായി മുറിക്കണം. പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച്‌ തിളപ്പിച്ച്‌ നുറുക്കി വെച്ചിരിക്കുന്ന വെണ്ടയ്ക്ക പച്ചമുളകും മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്പൊടി, ഉപ്പ്‌ ചേര്‍ത്ത്‌ ഇളക്കി അടച്ചു മൂടി ചെറുതീയില്‍ അരമണിക്കൂര്‍ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വെച്ച്‌ ചൂടോടെ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക