അമാവാസിയും പൌര്‍ണമിയും മാറിമാറിവരും - അതുകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങളുണ്ടാകും?

Webdunia
ബുധന്‍, 6 ജൂലൈ 2016 (14:29 IST)
ജ്യോതിഷത്തില്‍ അമാവാസിക്കും പൌര്‍ണ്ണമിക്കും പരമപ്രധാനമായ സ്ഥാനമാണുള്ളത്. എന്താണ് പൌര്‍ണ്ണമി, എന്താണ് അമാവാസി എന്നു നോക്കാം.
 
ഭൂമിക്ക്‌ സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം കറങ്ങാന്‍ 23 മണിക്കൂര്‍ 56 മിനിട്ട്‌ വേണം. ഇതിനെയാണ്‌ ഒരു ദിവസമെന്നു പറയുന്നത്‌. സൂര്യനെ വലം വയ്ക്കാന്‍ 365 1/4 ദിവസം വേണം. ഇതിനെ നമ്മള്‍ ഒരു വര്‍ഷം എന്നു പറയുന്നു.
 
എന്നാല്‍, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ 27 ദിവസം കൊണ്ടാണ്‌ ഭൂമിയെ വലം വയ്ക്കുന്നത്‌. സ്വന്തം അച്ചുതണ്ടില്‍ കറങ്ങാനാകട്ടെ 29 1/2 ദിവസം വേണ്ടിവരും.
 
27 ദിവസമാണ്‌ ഒരു ചന്ദ്രമാസം. 12 ചന്ദ്രമാസങ്ങളാണ്‌ ഒരു ചന്ദ്രവര്‍ഷം. ചന്ദ്രന്റെ സഞ്ചാരത്തിനിടയ്ക്ക്‌ ഉണ്ടാവുന്ന രണ്ട്‌ പ്രതിഭാസങ്ങളാണ്‌ അമാവാസിയും പൗര്‍ണ്ണമിയും.
 
ജ്യോതിഷത്തില്‍ ഇവയ്ക്ക്‌ രണ്ടിനും വലിയ പ്രാധാന്യമുണ്ട്‌. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക്‌ ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്‍റെ മറുവശത്തായി പോകുന്നു. 
 
അതുകൊണ്ട്‌ ഈ പ്രകാശം പ്രതിഫലിക്കുന്നത്‌ ഭൂമിയില്‍ കാണാന്‍ കഴിയാതെ പോകുന്നു. ഇതിനെയാണ്‌ അമാവാസി അല്ലെങ്കില്‍ കറുത്തവാവ്‌ എന്നു പറയുന്നത്‌. 
 
യാത്രയ്ക്കിടയില്‍ ക്രമേണ പ്രകാശ പ്രതിഫലനം ഭൂമിയില്‍ കാണാറാവുകയും ചന്ദ്രന്‍ സൂര്യന്‌ അഭിമുഖമായി വരികയും ചെയ്യുമ്പോള്‍ ഭൂമിയില്‍ നിന്ന്‌ ചന്ദ്രനെ പൂണ്ണമായി കാണാന്‍ കഴിയും. ഇതിനെ പൗര്‍ണ്ണമി അല്ലെങ്കില്‍ വെളുത്തവാവ്‌ എന്നു പറയുന്നു.
 
ചന്ദ്രന്‍ കാരണം 14 3/4 ദിവസത്തിലൊരിക്കല്‍ കറുത്ത വാവും വെളുത്ത വാവും മാറിമാറി ഉണ്ടാവുന്നു. അതായത്‌ വെളുത്തവാവ്‌ കഴിഞ്ഞ്‌ കഷ്ടിച്ച് ‌15 ദിവസമാവുമ്പോള്‍ കറുത്ത വാവും അത്‌ കഴിഞ്ഞ്‌ 15 ദിവസമാവുമ്പോള്‍ വെളുത്തവാവും മാറി മാറി വന്നുകൊണ്ടിരിക്കും.
Next Article