ഈ രാശിക്കാര്‍ക്ക് പൊതുവെ നല്ല വര്‍ഷമാണെങ്കിലും അല്‍പം ശ്രദ്ധ ഉണ്ടായാല്‍ നല്ലത്. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല. ദൈവിക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക.
അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ആരോഗ്യനില തൃപ്തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും.