Taurus rashi 2025: അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും, ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും, എടവം രാശിക്കാരുടെ 2025 എങ്ങനെ

അഭിറാം മനോഹർ
ഞായര്‍, 17 നവം‌ബര്‍ 2024 (15:19 IST)
ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ പകുതി വരെ അല്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാവാമെങ്കിലും പിന്നീട് മികച്ച വര്‍ഷമാണ്. മുന്‍ കാല ചെയ്തികള്‍ പലതും ഓര്‍ത്ത് വിഷമം ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്. സഹോദര സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് മാന്യമായി പെരുമാറുന്നത് ഉത്തമം. അവിചാരിതമായി പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും. ജോലിയില്‍ ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. സാമ്പത്തികമായി ഈ ദിവസം മെച്ചമാണ്. കച്ചവട സംബന്ധമായ ആവശ്യങ്ങള്‍ക്ക് ധാരാളം യാത്ര ചെയ്യേണ്ടിവരും. 
 
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും.  മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article