ശരീരത്തിന്‍റെയും മനസിന്‍റെയും സുസ്ഥിരവും സൌകര്യപ്രദവുമായ നില !

സുബിന്‍ ജോഷി

വെള്ളി, 28 ഫെബ്രുവരി 2020 (15:00 IST)
യോഗാഭ്യാസം ആവിര്‍ഭവിച്ചിട്ട് 2500 വര്‍ഷം കഴിഞ്ഞു. പതഞ്ജലി ആണ് ഇതിന്‍റെ ഉപജ്ഞാതാവ്. അന്ന് മുതല്‍ ഇന്ത്യയിലും ലോകത്താകമാനവും യോഗാഭ്യാസം പരിശീലിച്ചു വരുന്നുണ്ട്.
 
എട്ട് ഘട്ടമായാണ് പതഞ്ജലി യോഗാഭ്യാസം വിശദീകരിക്കുന്നത്. അതില്‍ ഒരു ഘട്ടം ആസനമാണ്.
 
പതഞ്ജലിയുടെ അഭിപ്രായത്തില്‍ ആസനമെന്നാല്‍ ‘സുസ്ഥിരവും സൌകര്യപ്രദവുമായ നില’ എന്നാണ്. അതായത് ആസനമെന്നാല്‍ ശരീരത്തിന്‍റെയും മനസിന്‍റെയും സുസ്ഥിരവും സൌകര്യപ്രദവുമായ നില എന്നാണ് അര്‍ത്ഥമാക്കുന്നത്.
 
പ്രകൃതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന ശരീരത്തിന്‍റെ ഏത് നിലയും സൌകര്യപ്രദമാണ്. ഇത് ശരിയായ വിശ്രമത്തിലുടെ ആണ് കൈവരുന്നത്. ശാരീരികവും മാനസികവുമായ വിശ്രമം സുസ്ഥിരതയ്ക്കും സ്വാസ്ഥ്യത്തിനും ആവശ്യമാണ്. ഇത് ശരീരത്തില്‍ ജൈവ ഊര്‍ജ്ജത്തെ നിലനിര്‍ത്താന്‍ സഹായിക്കും.
 
വിശ്രമാവസ്ഥയിലായ ശരീരത്തില്‍ ശ്വാസോച്ഛ്വാസ നിരക്കും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും മന്ദഗതിയിലായിരിക്കും. ശാസ്ത്രീയ പരിക്ഷണങ്ങളിലൂടെ ഇത് ബോധ്യപ്പെട്ടിട്ടുണ്ട്.
 
ഇതില്‍ നിന്ന് മനസിലാകുന്നത് യോഗാഭ്യാസം എന്നാല്‍ കടുത്ത വ്യായാമമുറകള്‍ അല്ലെന്നാണ്. ശാന്തമായ അന്തരീക്ഷത്തിലാവണം യോഗാ‍ഭ്യാസം പരിശീലിക്കേണ്ടത്. കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ യോഗാഭ്യാസം ചെയ്താല്‍ ശ്വാസാച്ഛ്വാസ നിരക്കും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുകയും മാംസപേശികള്‍ വികസിക്കുകയും ചെയ്യും. ഇത് മാംസപേശികള്‍ക്ക് ഹാനികരമാണ്. സാധാരണ പരിതസ്ഥിതികളില്‍ വേണം യോഗാഭ്യാസം ചെയ്യേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍