എന്നാൽ ഇത് വരാതിരിക്കാൻ സ്വയം ശ്രദ്ധ കൊടുത്താൽ മതി. എല്ലാ ദിവസവും ആറോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കുക. മൂത്രമൊഴിക്കാൻ തോന്നുന്ന സമയം തന്നെ അത് ചെയ്യുക. കുറച്ച് കഴിയട്ടെ എന്ന് പറഞ്ഞ് മാറ്റി നിർത്തുന്നത് ഇൻഫക്ഷൻ ഉണ്ടാകുന്നതിന് സാധ്യത കൂട്ടും. മൂത്രമൊഴിച്ചതിന് ശേഷം കോട്ടൺ തുടി ഉപയോഗിച്ച് വെള്ളത്തിന്റെ അംശം ഇല്ലാതെ വൃത്തിയാക്കേണ്ടതുമുണ്ട്.
അടിവസ്‌ത്രം കോട്ടൺ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുഷിഞ്ഞ അടിവസ്‌ത്രം ധരിക്കുന്നത് അണുബാധത സാധ്യത കൂട്ടുന്നതിനാൽ എല്ലാ ദിവസവും അടിവസ്‌ത്രം മാറ്റുക. സ്വകാര്യ ഭാഗങ്ങളിൽ മുറിവോ മറ്റോ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കണ്ട് മരുന്ന് വാങ്ങിക്കുക, അല്ലാതെ സ്വയം ചികിത്സ നടത്തുന്നത് അണുബാധ ഉണ്ടാകുന്നതിന് കാരണമായേക്കാം.