ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ഈ സമയത്ത് പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചില്ലറയല്ല. സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും അസൌകര്യങ്ങള്‍ക്കും പരിഹാരമായി എത്തിരിക്കുകയാണ് മെന്‍സ്റ്റട്രല്‍ കപ്പുകള്‍.
പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരം അല്ലെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആര്‍ത്തവ ദിനങ്ങളില്‍ ജോലികളും യാത്രകളും ചെയ്യുന്ന സത്രീകള്‍ക്കു മെന്‍സ്റ്ററല്‍ കപ്പുകള്‍ ഏറെ സഹായകമാണ്. സാധാരണ ആര്‍ത്തവ ദിനങ്ങളില്‍ 4,5 മണിക്കൂര്‍ ഇടവിട്ടു പാഡുകള്‍ മാറേണ്ടി വരുന്നത് സ്ത്രീകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് കൃത്യ സമയത്ത് മറ്റിയില്ലെങ്കില്‍ ശുചിത്വപ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യറുണ്ട്.
ചിലര്‍ക്ക് പാഡുകള്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ഒഴുവാക്കാന്‍ മെന്‍സ്റ്ററല്‍ കപ്പുകള്‍ സഹായിക്കും. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുപോലെ ആര്‍ത്തവ സമയത്ത് ചിലര്‍ക്ക് അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. അത്തരം പ്രശനങ്ങള്‍ ഉള്ളവര്‍ക്ക് 6 മണിക്കൂര്‍ ഇടവിട്ട് രക്തം കളഞ്ഞ് കപ്പ് ശുചിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്.