മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻറ് റണ്ണപ്പായ പങ്കുരിക്ക് പ്ലസ്ടുവിൽ മിന്നുംജയം. 2016 ലെ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്ടുവിന് നേടിയത് 97.25 ശതമാനം മാർക്ക്. തിങ്കളാഴ്ചയാണ് ഐ എസ് സി പരീക്ഷാ ഫലം പുറത്ത് വന്നത്.
2016 ലെ ബോര്‍ഡ് പരീക്ഷ എഴുതാതിരുന്ന പങ്കുരി ലാ മാരിറ്റിനിയർ ഗേൾസ് സ്കുൾ വിദ്യാർത്ഥിനിയാണ്. എന്നാൽ രണ്ടാം തവണ പഠിച്ച് നല്ല മാർക്ക് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പങ്കുരി ഫേസ്ബുക്കിൽ കുറിച്ചു. 2016ൽ മിസ് ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ് ഗ്രാൻറ് ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി ഇരുപത്തഞ്ചാം സ്ഥാനം നേടിയിരുന്നു.