കോമൾ അഹമ്മദ് അഥവാ വിശപ്പകറ്റുന്ന ദേവത!

ശനി, 28 മെയ് 2016 (18:51 IST)
വിശപ്പ് എന്ന് പറയുന്നത് ഒരു ആഗോള പ്രശ്നം മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പ്രശ്നമാണ്. കോപിയയുടെ സ്ഥാപകയും സി ഇ ഒയുമായ കൊമാൽ അഹമ്മദ് അതിനെ കാണുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. റെസ്റ്റോറന്റുകൾ, പലചരക്ക് സ്റ്റോറുകൾ , പാർട്ടികൾ , ഇവന്റുകൾ എന്നിവടങ്ങളിൽ നിന്നെല്ലാം മിച്ചം വരുന്ന ഭക്ഷണങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് പട്ടണത്തിലെ പാവപ്പെട്ട ആളുകൾക്ക് വിതരണം ചെയ്യുക എന്നതാണ് കൊമലിന്റെ ജീവിത ലക്ഷ്യം തന്നെ. 
 
ഏകദേശം ആയിരക്കണക്കിന് ആളുകൾക്ക് കോപിയയുടെ കീഴിൽ ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം അത് ഒരു ദശലക്ഷത്തിലധികമെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പട്ടിണി എന്നത് വങ്കത്തമല്ല, 2014ലെ അമേരിക്കയുടെ ഫീഡിൽ 15.3 ദശലക്ഷം കുട്ടികളാണ് ശുചിയായ ഭക്ഷണമില്ലാതെ വീടുകളിൽ താമസിക്കുന്നത്. ഇതിന് പരിഹാരം കാണാൻ എല്ലാവർക്കും കഴിയുമെന്നായിരുന്നു കൊമലിന്റെ അഭിപ്രായം.
 
കൊമാൽ കാലിഫോർണിയയിലെ സർവകലാശാലയിൽ പഠിച്ച് കൊണ്ടിരുന്നപ്പോൾ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണമെത്തിക്കാൻ ശ്രമിച്ചിരുന്നു. പട്ടിണി എന്നത് പരിഹരിക്കാൻ കഴിയാത്ത പ്രശ്നമല്ല എന്ന് കൊമൽ തെളിയിക്കുകയായിരുന്നു. അഹമ്മദ് കൊളെജിൽ സീനിയർ ആയിരിക്കുമ്പോൾ ആണ് പട്ടിണി അവസാനിപ്പിക്കണം എന്ന തോന്നൽ കൊമൽ സീരിയസായി എടുത്തത്.
 
പഠനകാലത്ത് ഒരു വേനൽസമയ്ത്ത് തെരുവിലൂടെ നടക്കുന്ന വീടില്ലിത്ത ഒരു മനുഷ്യനെ കാണാനിടയായ കൊമാൽ അദ്ദേഹത്തെ ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചു. കഴിക്കുന്നതിനിടയിൽ അയാളോട് കഥ പറയാൻ കൊമൽ ആവശ്യപ്പെട്ടു. പട്ടിണിയും ദാരിദ്യവും മാത്രമായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. തനിയ്ക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കൊമലിന് മനസ്സിലായത് അന്നായിരുന്നു.
 
പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനായി ദൈവം നൽകിയ അവളുടെ ജീവിതം ഇന്നും തുടരുകയാണ്. വിശപ്പകറ്റുന്ന ദേവത അങ്ങനെ വിളിക്കുന്നതായിരിക്കും നല്ലത്. 

വെബ്ദുനിയ വായിക്കുക