ഗർഭിണിയാണോ? ആർത്തവം തെറ്റുന്നതിനു മുന്നേ തന്നെ അറിയാം, ലക്ഷണങ്ങൾ ഇവയെല്ലാം

അനു മുരളി

ചൊവ്വ, 21 ഏപ്രില്‍ 2020 (12:46 IST)
ഗർഭധാരണം ഒരു സ്ത്രീയിൽ നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്. ഗർഭിണിയാകുമ്പോൾ ശരീരം പല ലക്ഷണങ്ങളും കാണിച്ച് തരും. മോണിംഗ് സിക്‌നസ്, തലചുറ്റല്‍, ഛർദ്ദി, ചില ഭക്ഷണങ്ങളോടുള്ള താല്‍പര്യം, ചിലതിനോടുള്ള താല്‍പര്യക്കുറവ് തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. 
 
ഇതല്ലാതെ ഗര്‍ഭധാരണം സംഭവിച്ച് രണ്ടാം ആഴ്ച തന്നെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭം രണ്ടാഴ്ചയാകുമ്പോള്‍ തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ച് തുടങ്ങും. അതിലാദ്യത്തേത് ഇടയ്ക്കിടെ ഉള്ള മൂത്രശങ്ക ആണ്. യൂട്രസ് ഭിത്തിയില്‍ കുഞ്ഞു ഭ്രൂണം പററിപ്പിടിച്ചു വളര്‍ച്ചയാരംഭിക്കുന്നതോടെ ഇത് യൂട്രസില്‍ പ്രഷര്‍ നല്‍കുന്നു. ഇതാണ് മൂത്രശങ്കയ്ക്ക് കാരണം. ഒപ്പം ചെറിയ ബ്ലീഡിംഗും ഉണ്ടാകും.
 
വയറിന് കനം പോലുളള തോന്നലുണ്ടാകും. ഇത് ആര്‍ത്തവത്തിന് മുന്നോടിയായും ഉണ്ടാകുന്നതാണ്. യൂട്രസില്‍ കുഞ്ഞു വളര്‍ച്ചയാരംഭിയ്ക്കുമ്പോഴുള്ള മാറ്റമാണിത്. ഇതിനു പുറമേ കാരണമില്ലാത്ത ക്ഷീണവും തുടക്കസമയത്തെ ഒരു ലക്ഷണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍