സ്ത്രീകളുടെ ലൈംഗികാവയവം പൂ പോലെയാണ്; കാമറൂണ്‍ ഡയസ്

Webdunia
PRO
സ്ത്രീകളുടെ ലൈംഗികാവയവത്തെ സുന്ദരവും മൃദുവുമായ പൂവായി കാണണമെന്ന് ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്. ലൈംഗികാവയവമായ യോനിയുടെ പ്രധാന്യത്തെക്കുറിച്ചും അത് പരിപാലിക്കേണ്ടതിനെക്കുറിച്ച് വിശദീകരണം തന്നെ നടത്തുകയുണ്ടായി.

ഒരു ടോക്ക് ഷോയില്‍ സംസാരിക്കവെ അവര്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീകളുടെ ലൈംഗികാവയവത്തെ സുന്ദരവും മൃദുവുമായ പൂവായി വേണം കരുതേണ്ടത്. എപ്പോഴും അതിനെ പരിപാലിക്കുകയും വേണം. അതിന് എപ്പോഴും വിശക്കുന്നുണ്ടാകും. അതിനാല്‍ വെള്ളവും വളവും അതിന് കൊടുക്കണമെന്നും 41 കാരിയായ കാമറൂണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീ ശരീരത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഭാഗമാണ് യോനി. കണ്ണാടികൊണ്ട് തങ്ങളുടെ ലൈഗികാവയവത്തെ ദിനംപ്രതിയെന്നോണം നോക്കണമെന്നും സ്ത്രീകളോട് കാമറൂണ്‍ ആവശ്യപ്പെടുന്നുണ്ട്.

കാമറൂണിന്റെ ഈ യോനി പരിപാലനം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.