രണ്ടാം വിവാഹം: ഗര്‍ഭിണിയായ എംഎല്‍എയെ നാട്ടുകാര്‍ തല്ലിച്ചതച്ചു

Webdunia
ഞായര്‍, 1 ജൂലൈ 2012 (15:40 IST)
PRO
PRO
അസമില്‍ ആദ്യവിവാഹബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹം കഴിച്ച കോണ്‍ഗ്രസ് വനിതാ എംഎല്‍എയെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ബോര്‍ഖോലയില്‍ നിന്നുള്ള നിയമസഭാംഗം റുമി നാഥ്(33), രണ്ടാം ഭര്‍ത്താവ് ജാക്കി ജാക്കിര്‍(28) എന്നിവരെയാണ് ഇരുന്നൂറിലേറെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്.

ഗര്‍ഭിണിയായ റുമിയും ഭര്‍ത്താവും കരിംഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്ന. രാത്രിയാണ് ആളുകള്‍ ഇവരെ തേടി എത്തിയത്. ആദ്യ ഭര്‍ത്താവ് രാകേഷ് സിംഗുമായുള്ള ബന്ധം വേര്‍പെടുത്താതെ റുമി രണ്ടാം വിവാഹം ചെയ്തതാണ് നാട്ടുകാരുടെ രോഷത്തിന് കാരണം. ജാക്കി ജാക്കിറിനെ റുമി ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പോയ റുമി വിവാഹം നടന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഇവര്‍ മതം മാറി ഇസ്ലാമാകുകയും ചെയ്തു. ആദ്യ വിവാഹത്തില്‍ റുമിക്ക് ഒരു കുട്ടിയുണ്ട്.

ജനക്കൂട്ടം തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് റുമി പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇവരും ഭര്‍ത്താവും ഗുവാഹാട്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റുമിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.