വ്യഭിചാരക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ കോടമ്പാക്കത്തെ നക്ഷത്രവേശ്യാ ലിസ്റ്റ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സിനിമാതാരങ്ങളെ ഞെട്ടിച്ച നടി ഭുവനേശ്വരിക്കെതിരെ പണം തട്ടിപ്പ് പരാതി. ഒരു സിനിമാപ്രൊഡക്ഷന്‍ ഹൌസ് നടത്തിവരുന്ന കുമാര്‍ എന്നയാളാണ് ഭുവനേശ്വരിക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
“ഞാന്‍ ‘തിരുമംഗലം പേരുന്തുനിലയം’ എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ച് വരികയാണ്. കഴിഞ്ഞ മെയ് മാസത്തില്‍ നടി ഭുവനേശ്വരി എന്നക്കാണാന് ഓഫീസില്‍ വരികയും താനൊരു സീരിയല്‍ എടുത്തുവരികയാണെന്നും ധനസഹായം ചെയ്യണമെന്നും പാറഞ്ഞു. എടുത്തുകൊണ്ടിരിക്കുന്ന സീരിയല്‍ എന്നും പറഞ്ഞ് കുറച്ച് വീഡിയോ ദൃശ്യങ്ങള്‍ എന്നെ കാണിക്കുകയും ചെയ്തു.”
“ഞാന്‍ കടമായി പത്ത് ലക്ഷം കൊടുക്കുകയും അതിന് പകരമായി ഭുവനേശ്വരി എനിക്ക് ഒരു ചെക്ക് എഴുതിത്തരികയും ചെയ്തു. പണം തിരിച്ച് തരേണ്ട കാലാവധിയായപ്പോള്‍ ഞാന്‍ ചെക്ക് ബാങ്കിലിട്ടു. അപ്പോഴാണ് എനിക്ക് ലഭിച്ചത് വണ്ടിച്ചെക്ക് ആണെന്ന് മനസിലായത്. തുടര്‍ന്ന് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ ഭുവനേശ്വരി ഒരു സീരിയലും നിര്‍മ്മിക്കുന്നില്ലെന്നും മനസിലായി.”
“പണം തിരികെ തരാനായി പല പ്രാവശ്യം ഞാന്‍ ഭുവനേശ്വരിയോട് അപേക്ഷിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. തുടര്‍ന്ന് ഞാന്‍ സെയ്ദാപേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഗുണ്ടകളെ വിട്ട് എന്നെ ഭീഷണിപ്പെടുത്തുകയാണ് ഭുവനേശ്വരി ചെയ്തത്” - കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.