രഞ്ജിനി ഹരിദാസിന് കേരളത്തില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചാനല്‍ - സ്റ്റേജ് ഷോ അവതാരക. ഷാരുഖ് ഖാനോടും മറഡോണയോടും വരെ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ശേഷിയുള്ള പ്രതിഭ. തന്റേതായ മാസ്മരിക പ്രകടനത്തിലൂടെ ഏത് ഷോയെയും ലൈവ് ആക്കിമാറ്റാന്‍ രഞ്ജിനി ഹരിദാസിനോളം പാടവമുള്ള മറ്റൊരാള്‍ മലയാളത്തില്‍ ഇല്ലന്നുതന്നെ പറയാം.
ഇത്തവണത്തെ ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിനി തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് തുറന്നുസംസാരിക്കുന്നുണ്ട്. തന്റെ പരാജയപ്പെട്ട ഒരു പ്രണയത്തേക്കുറിച്ചും ഈ അഭിമുഖത്തില്‍ രഞ്ജിനി വ്യക്തമാക്കുന്നു.
“വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഒരാളുണ്ടായിരുന്നു. അയാളുടെ പേര് പറയുന്നില്ല. പ്രണയം എന്ന് പറയാമോ എന്നറിയില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ അയാളുമായി നന്നായി അടുത്തു. ഞാന്‍ അയാളെ തീവ്രമായി സ്നേഹിച്ചു. ചിലപ്പോള്‍ ആ ബന്ധം വിവാഹത്തില്‍ എത്തുമെന്നും പ്രതീക്ഷിച്ചു. എന്റെ വീട്ടുകാര്‍ക്കും അയാളെ അറിയാം. ഇത് മുന്നോട്ടുകൊണ്ടുപോകേണ്ട സൌഹൃദമല്ല എന്ന് അവര്‍ മുന്നറിയിപ്പും തന്നിരുന്നു. ഞാന്‍ അത് കാര്യമാക്കിയില്ല” - രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.
അടുത്ത പേജില്‍ - ആ ബന്ധത്തില്‍ സംഭവിച്ച ചതി!
PRO
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണ് ആ ബന്ധത്തില്‍ ഉണ്ടായത്. പത്രഭാഷയില്‍ വേണമെങ്കില്‍ ചൂടാറാത്ത വഞ്ചനയെന്നു പറയാം. അതില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ഞാന്‍” - രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.
“അയാള്‍ എന്നെ സ്നേഹിക്കുന്നതായി വിശ്വസിപ്പിക്കുകയായിരുന്നു. അയാള്‍ക്ക് സിനിമയില്‍ കരിയര്‍ ഉണ്ടാക്കാനുള്ള ഉപകരണമായാണ് എന്നോട് അടുത്തതെന്ന് വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്. അയാള്‍ സ്നേഹം പങ്കുവച്ചിരുന്ന പലരില്‍ ഒരാളായിരുന്നു ഞാന്‍. അതൊരു വല്ലാത്ത ഷോക്കായിരുന്നു” - വനിതയ്ക്കുവേണ്ടി വിശ്വനാഥന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിനി പറയുന്നു.
“ഈ സംഭവത്തിന് ശേഷം എനിക്ക് ആണുങ്ങളെ വിശ്വസിക്കാന്‍ മടിയാണ്. ഇനിയൊരു ബന്ധം ഉണ്ടാകുന്നു എങ്കില്‍ ഇതുപോലെ വിഷമിക്കാനുള്ള അവസരം ഞാന്‍ ഉണ്ടാക്കില്ല. രഞ്ജിനി ഇനിയൊരാള്‍ക്കും ഹൃദയം തളികയില്‍ വച്ചുകൊടുക്കില്ല. ഇനി ഇമോഷന്‍സിന്റെ കെണിയില്‍ ഞാന്‍ വീഴില്ല” - രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു.