അധ്യാത്മിക മാര്‍ഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിക്കുക.
ഗണപതി ഹോമം
വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.
പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ടത്തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്, എന്നിവ ഹോമിക്കാം. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവര്‍ ആദ്യമായി എഴുതിക്കുന്നത്.