ഗണപതി കീര്‍ത്തനങ്ങള്‍

കര്‍ണ്‍നാടക സംഗീതത്തില്‍ ഒട്ടേറെ ഗണപതി സ്തുതികള്‍ ഉണ്ട്. അവയില്‍ പ്രസിദ്ധമായ മൂന്നെണ്ണം

വാതാപി ഗണപതിം
ഹംസധ്വനി രാഗം , ആദിതാളം

പല്ലവി
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീം....... വാതാപി

അനുപല്ലവി
ഭൂദാതി സംസേവിത ചരണം
ഭൂത ഭൌതിക പ്രപഞ്ച ഭരണം
വീതരാഗിണം വിനുദയോഗിനം
വിശ്വകാരണം വിഘ്നവാരണം.... വാതാപി

ചരണം
പുരാ കുംഭ സംഭവ മുനിവരപ്രപൂജിതം
ത്രികോണ മദ്യഗദം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രസ്ഥിതം

പരാദി ചത്വാരി വാകാത്മകം
പ്രണവസ്വരൂപ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്രഖണ്ഡം
നിജവാമകര വിധൃതേക്ഷുദണ്ഡം

കരാംബുജ പാശബീജപൂരം
കലുഷവിദൂരം ഭൂതാകാരം

അനാദി ഗുരുഗുഹ പൂജിതബിംബം
ഹംസധ്വനി ഭൂഷിത ഹേ രംഭം .... വാതാപി




ശ്രീഗണനാഥ സിന്ദൂര വര്‍ണ്ണ
മലഹരി രൂപകം

പല്ലവി
ശ്രീഗണനാഥ സിന്ദൂര വര്‍ണ്ണ
കരുണാ സാഗര കരിവദനാ

ചരണം
സിദ്ധചാരണ ഗണസേവിത
സിദ്ധിവിനായക തേ നമോ നമ:
സകലവിദ്യാദി പൂജിത
സര്‍വ്വോത്തമ തേ നമോ നമ:

ലംബോദര ലക്ഷ്മീകര
അംബാസുത അമരവിനുദാ





ശ്രീഗണനാഥം ഭജരേ..

ഹരികാംബോജി രൂപകം

പല്ലവി

ശ്രീഗണനാഥം ഭജരേ ചിത്താ!
പരാശക്തിയുദം

അനുപല്ലവി

നാഗയജ്ഞസൂത്രധരം
നാദലയാനന്ദകരം ..... ശ്രീഗണനാഥ

ചരണം

ആഗമാദി സന്വിതം അഖിലദേവപൂജിതം
യോഗശാലി ഭാവിതം ഭോഗിശായി സേവിതം

രാഗദ്വേഷാദി രഹിത രമണീയ ഹൃദയ വിവിദം
ശ്രീഗുരുഗുഹ സം‌മുദിദം ചിന്‍‌മൂല കമലസ്ഥിത

വെബ്ദുനിയ വായിക്കുക