തക്കാളി ചമ്മന്തി കഴിച്ചിട്ടുണ്ടോ. ദോശയ്ക്കും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാന്‍ ഗംഭീര വിഭവമാണിത്. ഇതാ കറിക്കൂട്ട്. പാചകം തുടങ്ങിക്കോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
തക്കാളി - 300 ഗ്രാം പഞ്ചസാര - 250 ഗ്രാം ചുവന്ന മുളക് - 20 ഗ്രാം ഉപ്പ് - പാകത്തിന് വെളുത്തുള്ളി - 1/2 ചുള
പാകം ചെയ്യേണ്ട വിധം
ഇഞ്ചിയും ചുവന്ന മുളകും വെളുത്തുള്ളിയും അരച്ചെടുക്കുക. തക്കാളി തൊലി മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതും അരച്ചു വച്ച ചേരുവകളും എന്നിവ ചേര്‍ത്ത് ചട്ണിക്കു പാകമാകുന്നതുവരെ വേവിച്ച് ഇറക്കി വയ്ക്കുക. മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക.