പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കിയാലോ?

ചിപ്പി പീലിപ്പോസ്

വ്യാഴം, 5 മാര്‍ച്ച് 2020 (14:33 IST)
അമിതമായ ചായ, കാപ്പി ഉപയോഗവും എണ്ണയില്‍ വറുത്ത ആഹാരങ്ങളും ഒരുപോലെ  ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. വേനൽമഴ വരികയാണ്. ഒന്നു രണ്ടിടങ്ങളിൽ പെയ്തു തുടങ്ങി. ഈ വേനൽമഴയിൽ ശരീരവും മനസും ഒന്നു ഉണർവേകാൻ ഏറ്റവും ഉചിതം സൂപ്പാണ്. ശരീരത്തിന് ഉണർവേകുന്ന പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കാം. 
 
ചേരുവകള്‍
 
1. കാബേജ്, ചീര, മുള്ളങ്കി, ബീന്ഡസ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് - 250 ഗ്രാം
2. സവാള നീളത്തിലരിഞ്ഞ് - കാല്‍ കപ്പ്
3. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
4. മല്ലിയില - അല്‍പം 
5. കോണ്‍ഫ്‌ളവര്‍ - 1 ടീസ്പൂണ്‍
6. കുരുമുളകുപൊടി - അര ടീസ്പൂണ്‍
7. പഞ്ചസാര - അര ടീസ്പൂണ്‍
8. ഉപ്പ് - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച്  കുക്കറില്‍ 20 മിനിട്ട് ചെറു തീയില്‍  വേവിക്കുക. വെന്തു കുറുകിയ സൂപ്പ് അല്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. കോണ്‍ ഫ്‌ളവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി  ഇതില്‍ ചേര്‍ത്ത് പാകത്തിന് കുറുക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ കഴിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍