വെള്ളയപ്പവും സ്റ്റൂവും നല്ല കോമ്പിനേഷനാണ്. ചിലര്‍ക്ക് വെള്ളയപ്പത്തിന്‍റെ കൂടെ കോഴിക്കറിയാവും ഇഷ്ടപ്പെടുക. എന്തായാലും ഈ മൃദു പലഹാരം ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. നല്ല സോസ്ഫ്റ്റായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെള്ളയപ്പം ഉണ്ടാക്കുന്നതിനെ കുറിച്ച്,
ഉണ്ടാക്കേണ്ട വിധം:
തേങ്ങ ചിരകി അരച്ച് വയ്ക്കുക. തേങ്ങാവെള്ളം കളയരുത്. റവ ഒരുകപ്പ് വെള്ളത്തില്‍ കുറുക്കിയ ശേഷം യീസ്റ്റ് ചേര്‍ത്ത് കുഴയ്ക്കണം. അരിപ്പൊടിയും തേങ്ങാവെള്ളവും പഞ്ചസാരയും ചേര്‍ത്ത് കുഴച്ചെടുത്ത് റവ കുറുക്കിയതുമായി യോജിപ്പിക്കുക. ഇനി ആറുമണിക്കൂര്‍ നേരം മാവ് വച്ചേക്കണം. അതിനുശേഷം ഇത് തേങ്ങ അരച്ചതും മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞാല്‍ വെള്ളയപ്പം ചുട്ടെടുക്കാം