ഹോട്ട്‌ വെജിറ്റബിള്‍സ്

Webdunia
ശനി, 27 ഏപ്രില്‍ 2013 (17:03 IST)
ഭക്ഷണ നേരങ്ങള്‍ക്ക് വ്യത്യസ്തത പകരാന്‍ ഒരു വിഭവം. ആരോഗ്യത്തിനും ഉത്തമം

ചേര്‍ക്കേണ്ട ഇനങ്ങള്‍

ക്യാബേജ്‌ വലുതായി അരിഞ്ഞത്‌ - 600 ഗ്രാം
തക്കാളി അരിഞ്ഞത് - 2 എണ്ണം
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്‌ മുറിച്ചത് ‌- 4 എണ്ണം
അജിനാമോട്ടോ - 4 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 4 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി മുളക്‌, ക്യാബേജ്‌ ഇവ വറുക്കുക. മറ്റെല്ലാ ചേരുവകളും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം.