ചാമ്പക്ക അച്ചാര്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (15:15 IST)
അച്ചാര്‍ ആര്‍ക്കാണുവേണ്ടാത്തത്. എത്ര രുചികരമായ വിഭവങ്ങള്‍ വയറുനിറയെ കഴിച്ചാലും അച്ചാര്‍ കൂടിയൊന്നു തൊട്ടുകൂട്ടിയെങ്കിലേ പൂര്‍ണ്ണ തൃപ്തി വരൂ. ഈ ചാമ്പക്ക അച്ചാര്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. മറ്റ് കറികളില്ലെങ്കിലും പരാതിയുണ്ടാവില്ല.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചാമ്പക്ക - 15 എണ്ണം
പച്ചമുളക് - 6 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
ചെറുനാരങ്ങ മുറിച്ചത് - 3 എണ്ണം
കായപ്പൊടി - 1/4 ടീസ്പൂണ്‍
കടുക് - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 3/4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

ചാമ്പക്ക, പച്ചമുളക്, എന്നിവ ചെറിയ കഷണങ്ങളാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരു ചേര്‍ക്കുക. പകുതി കടുകിന്‍റെ പരിപ്പെടുത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം. അടുപ്പത്തു വച്ച തിളപ്പിച്ച് കടുകുവറുത്ത് എടുക്കുക. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.