ചക്ക പഞ്ചമി

വ്യാഴം, 27 ജൂണ്‍ 2013 (17:47 IST)
കേരളത്തില്‍ ഇപ്പോള്‍ അധികം പ്രചാരമില്ലെങ്കിലും പണ്ടുള്ളവരുടെ പ്രിയ ഭക്ഷണമായിരുന്നു ചക്ക പഞ്ചമി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കട്ടിയുള്ള ചക്കചുള ഓരോന്നും രണ്ടോ മൂന്നോ ആക്കിയത്‌ - ഒരു കപ്പ്‌
ചക്കകുരു ഓരോന്നും രണ്ടു കഷണങ്ങളാക്കിയത് - അര കപ്പ്‌
അച്ചിങ്ങപയര്‍ ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത്‌ - കാല്‍ കപ്പ്
ക്യാരറ്റ്‌ കനം കുറച്ചരിഞ്ഞത്‌ - കാല്‍ കപ്പ്‌
പഴുത്ത പച്ചമുളക്‌ - പത്ത്‌
മുളക്പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
എണ്ണ - രണ്ട്‌ സ്പൂണ്‍
കടുക്‌ - അര ടീസ്പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത്‌ - കാല്‍ കപ്പ്
കറിവേപ്പില - ഒരു തണ്ട്‌
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

ഒരു പാത്രത്തില്‍ രണ്ട്‌ കപ്പ്‌ വെള്ളം എടുത്ത്‌ അടുപ്പില്‍ വെച്ച്‌ വെട്ടി‍ത്തിളയ്ക്കുമ്പോള്‍ ചക്കക്കുരു ഇട്ട്‌ വേവിക്കുക. ബാക്കി കഷണങ്ങള്‍ ചേര്‍ത്ത്‌ ഒരു വിധം വെന്തു തുടങ്ങുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്‌ വെള്ളം വറ്റിക്കുക. അതില്‍ ഉപ്പും ചേര്‍ക്കണം. ചൂടായ എണ്ണയില്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത്‌ മൂപ്പിക്കണം. അതിലേയ്ക്ക്‌ സവാള അരിഞ്ഞതും ചേര്‍ത്ത്‌ വഴറ്റണം. അവസാനം കറിവേപ്പിലയും ചേര്‍ത്ത്‌ വെന്ത പച്ചക്കറികഷണങ്ങള്‍ ചേര്‍ത്ത്‌ ഇളക്കി ചൂടോടെ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക