കോളിഫ്ലവര്‍ കോഫ്ത്ത

തിങ്കള്‍, 17 ഡിസം‌ബര്‍ 2012 (18:18 IST)
നാലുമണി നേരത്ത് ചൂടോടെ വിളമ്പാന്‍ കോളിഫ്ലവര്‍ കോഫ്ത്ത ഇതാ. ഒട്ടും വൈകണ്ട. പരീക്ഷണം ഇന്നുതന്നെ ആകാം

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോളിഫ്ലവര്‍ അരിഞ്ഞത് - ഒരു കിലോ
പച്ചമുളക്‌ - 4 എണ്ണം
ഉള്ളി - 2 കപ്പ്‌
കൊത്തമല്ലി - ഒരു പിടി
കടലമാവ്‌ - 4 ടേബിള്‍സ്പൂണ്‍
എണ്ണ - 200 ഗ്രാം

പാകം ചെയ്യേണ്ട വിധം

കോളിഫ്ലവര്‍ നനുനനെ അരിഞ്ഞത് വേവിച്ച് വയ്ക്കുക. ഉള്ളി, പച്ചമുളകും മല്ലിയിലയും കഴുകി ചേരുതായി അരിയുക. അരിഞ്ഞ സാധനങ്ങളും കോളിഫ്ലവറും ഉപ്പും ചേര്‍ത്ത്‌ കുഴച്ച്‌ ചെറിയ ഉരുളകളാക്കി കടലമാവ്‌ കുഴമ്പില്‍ മുക്കി പൊരിച്ച്‌ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക