കൂര്‍ക്ക 1/4 കിലോ വെളുത്തുള്ളി 5 അല്ലി കുരുമുളകുപൊടി 1/4 ടീസ്പൂണ്‍ വറ്റല്‍മുളക് 1 എണ്ണം ഉഴുന്ന് 1/4 ടേബിള്‍ സ്പൂണ്‍ മുരിങ്ങയ്ക്ക 2 എണ്ണം കറിവേപ്പില 1 തണ്ട് മുളകുപൊടി 1 ടീസ്പൂണ്‍ തേങ്ങ ചിരകിയത് 1/2 കപ്പ് തേങ്ങ വറുത്തത് 1 ടേബിള്‍ സ്പൂണ്‍ എണ്ണ 1 ടേബിള്‍ സ്പൂണ്‍ കടുക് 1/4 ടീസ്പൂണ്‍ മഞ്ഞള്‍ 1/4 ടീസ്പൂണ്‍ ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
സാധാരണ വലിപ്പത്തില്‍ കൂര്‍ക്ക നുറുക്കുക. മുരിങ്ങയ്ക്ക നീളത്തില്‍ അരിയുക. ഇവ കഴുകിയ ശേഷം ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. പിന്നീട് ചിരകിയ തേങയില്‍ വെളുത്തുള്ളി, കറിവേപ്പില, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. അതിന് ശേഷം കാഞ്ഞ എണ്ണയില്‍ കടുക്, വറുത്തമുളക് മുറിച്ചിട്ടത്, ഉഴുന്ന് എന്നിവയിട്ട് വറുക്കുക. കടുകുപൊട്ടുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ ഇതില്‍ ചേര്‍ക്കണം. തുടര്‍ന്ന് പാകത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക.