കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ. കേരളത്തില്‍ സുലഭമായ കപ്പയുപയോഗിച്ച് വത്യസ്തമായ ഒരു പലഹാരം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കപ്പ - ഒരു കിലോ ഉപ്പ് - പാകത്തിന് തേങ്ങ ചിരകിയത് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കപ്പ നല്ലവണ്ണം കഴുകി കനം കുറച്ചരിഞ്ഞ് വെയിലത്ത് ഉണക്കിയെടുക്കുക. ഇത് പൊടിച്ച് മാവ് പരുവത്തിലാക്കി സൂക്ഷിക്കാം. ആവശ്യത്തിന് മാവ് ഇതില്‍ നിന്നെടുത്ത് പുട്ടിന് പാകത്തില്‍ കുഴച്ച് പാകത്തിന് ഉപ്പും തേങ്ങ ചിരകിയതും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുക.