ഉലുവയിലക്കറി

Webdunia
ശനി, 17 ഓഗസ്റ്റ് 2013 (17:28 IST)
ഉലുവയില ഉണ്ടെങ്കില്‍ ഉലുവയിലക്കറി പരീക്ഷിക്കാം. പുതുമ മാത്രമല്ല വാതത്തിന് ഉത്തമമാണ് ഉലുവയില. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉലുവയോളം സാമര്‍ഥ്യം മറ്റൊരു വീട്ടുമരുന്നിനുമില്ല.

ചേര്‍ക്കേണ്ട സാധനങ്ങള്‍

ഉലുവ ഇല - 2 കപ്പ്
മുളകുപൊടി - 2 സ്പൂണ്‍
ഇഞ്ചി - 1 കഷണം
ഉള്ളി - 5 കഷണം
ഉപ്പ്‌ - പാകത്തിന്‌
നെയ്യ്‌ - ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന രീതി

ഉലുവയില കഴുകി ചെറുതായി അരിഞ്ഞ്‌ മൂന്നു കപ്പ്‌ വെള്ളത്തില്‍ വേവിക്കുക. അതില്‍ മുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ഉടയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച്‌ തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ ഉള്ളിയും ഇഞ്ചിയും ഇട്ട്‌ വറുത്തെടുക്കുക. ഉള്ളി ചുവക്കുമ്പോള്‍ വെന്ത ഉലുവയിലക്കറി ഒഴിച്ച് ഇളക്കി കുറച്ച്‌ സമയം കഴിഞ്ഞ്‌ ഉപയോഗിക്കാം.