പൂമുഖ വാതിലിനു നേരെയാണോ കോണിപ്പടികള്‍ ? ശ്രദ്ധിക്കണം... അത് ദോഷമാണ് !

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (16:51 IST)
വേദാരംഭകാലം മുതല്‍ക്കുതന്നെ പാലിച്ചു വരുന്നതും പ്രകൃത്യാ ഒരു പ്രദേശത്തുള്ള ഊര്‍ജ്ജ സന്തുലനത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിട്ടുള്ളതുമായ അനേകം തത്വങ്ങള്‍ അടങ്ങിയ ശാസ്ത്രമെന്നാണ് വാസ്തുശാസ്ത്രം അറിയപ്പെടുന്നത്. മനുഷ്യന്‍,  പ്രകൃതി, വാസ്തു എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളുടെ താളാത്മകമായ സന്തുലനാവസ്ഥയാണ് മനുഷ്യന്റെ സുഖവും ആരോഗ്യവും ക്രമീകരിക്കുന്നതെന്നും ശാസ്തം പറയുന്നു.
 
വീടുകളെ സംബന്ധിച്ചിടത്തോളം വാതിലുകളുടെ സ്ഥാനത്തിന് വാസ്തുവില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വീടിന്റെ പ്രധാന വാതില്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകളില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് വശത്ത് പ്രധാന വാതില്‍ വരുന്നത് പൊതുവേ അനുവര്‍ത്തിക്കാറില്ല. എന്നാല്‍ മഹാദിക്കുകളില്‍ ഒന്നായ തെക്കിനെ മോശം എന്ന് കണക്കാക്കി തള്ളി കളയേണ്ടതില്ലെന്നും മറ്റു ചില ക്രമീകരണങ്ങളോടെ തെക്ക് ദിക്കിലെ വാതില്‍ ഐശ്വര്യം നല്‍കുന്ന രീതിയില്‍ ഉപയോഗിക്കാമെന്നും വാസ്തു പറയുന്നു.
 
വീട് പണിയുന്ന വേളയില്‍ മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനം അടയാതെ ശ്രദ്ധിക്കണം. അകത്ത് സ്റ്റെയര്‍ കേസ് പണിയുമ്പോള്‍ വടക്ക് കിഴക്കേ മൂലയില്‍ നിന്നോ അല്ലെങ്കില്‍ വീടിന് മദ്ധ്യഭാഗത്ത് നിന്നോ ആരംഭിക്കരുതെന്നും വാസ്തു പറയുന്നു. പ്രധാന വാതിലിലൂടെ പ്രവേശിക്കുന്ന വായു വീടിനുള്ളില്‍ കൃത്യമായി സഞ്ചരിച്ചായിരിക്കണം പുറത്തേക്കു പോകേണ്ടത്. മധ്യഭാഗത്ത്‌ കോണിപ്പടി വച്ച് ബ്രഹ്മസ്ഥാനം അടച്ചാല്‍ ഈ ഊര്‍ജ്ജ പ്രവാഹം ശരിയായി നടക്കില്ലെന്നും അത് അസുഖങ്ങള്‍ക്കും തന്മൂലം സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്നും പറയുന്നു. 
 
അതുപോലെ പ്രദക്ഷിണ രീതിയിലായിരിക്കണം കോണിപ്പടികള്‍ പണിയേണ്ടതെന്നാണ് ശാസ്ത്രത്തില്‍ പറയുന്നത്. കോണിയുടെ പടികളും തൂണുകളും ഇരട്ടസംഖ്യയില്‍ വരണമെന്നും വാസ്തു നിഷ്കര്‍ഷിക്കുന്നു. ഗേറ്റിന്റെ മധ്യവും പൂമുഖ വാതിലിന്റെ മധ്യവും ഒരേ നേര്‍ രേഖയില്‍ വരാന്‍ പാടില്ല.
Next Article