ദാമ്പത്യം കൂടുതൽ സുന്ദരമാക്കാൻ വാസ്തുവിലെ വഴികൾ !

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (12:37 IST)
ആ വീട്ടിലേക്കു മാറിയ ശേഷമാണ് തങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായത് എന്ന് പലരും പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാവും. വാസ്തു ദോഷം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് സംശയം ചോദിക്കുന്നവരും നിരവധിയാണ്. എങ്കിൽ സത്യമാണ് വാസ്തുവിലെ പ്രശ്നങ്ങൾ ദാമ്പത്യത്തിലും പ്രണയത്തിലുമെല്ലാം വിള്ളൽ വീഴ്ത്തും.
 
വീടു നിർമ്മിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ അശുഭകരമായി ഒന്നും നിർമ്മികരുത് ടോയ്‌ലറ്റ് ഈ കോണിൽ ഒരിക്കലും പാടില്ല. ഈ ദിക്കിന് ബന്ധത്തെയും സ്നേഹത്തേയും സ്വാ‍ധീനിക്കാനുള്ള കഴിവുണ്ട് ചുവപ്പ് നീല നിറങ്ങൾ ഈ  ഭഗത്ത് വരാതിരിക്കാനും പ്രത്യേകം ശ്രദ്ധവേണം.  
 
വീടിന്റെ വടക്കു കിഴക്ക് മൂലയിൽ ഒരിക്കലും അടുക്കള പണിയരുത് ഇത് ദാമ്പത്യത്തിൽ കലഹത്തിനു കാരണമാകും. ദൈവികമായ ഇടമാണ് ഈ ദിക്ക്. അതിനാൽ വടക്കുകിഴക്ക് മൂലയിൽ പൂജാമുറികൽ സ്ഥാപിക്കുന്നതാണ് ഉത്തമം. വടക്കു പടിഞ്ഞാറ് മൂലയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഇടം ഇവിടെയാണ് ദമ്പതിമാരുടെ കിടപ്പറ പണിയേണ്ടത്. രതിയുടെ മേഖലയായാണ് ഇത് അറിയപ്പെടുന്നത്. ദാമ്പത്യ, കൂടുതൽ സുന്ദരമക്കാൻ ഇത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article