കച്ചവട സ്ഥാപനങ്ങളിൽ അഭിവൃദ്ധിയില്ലേ? ഇതാണ് കാരണങ്ങൾ

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (14:46 IST)
ജീവിതം മെച്ചപ്പെടുന്നതിനു വേണ്ടി പലവിധ കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരാണ് നമ്മളിൽ പലരും. കച്ചവടത്തിലും വ്യാപാരത്തിലും വേണ്ട എല്ലാ ശ്രദ്ധ ചെലുത്തിയിട്ടും, മുഴുവൻ സമയം അതിനായി മാറ്റിവച്ചിട്ടു പോലും. വേണ്ടത്ര അഭിവൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നില്ലേ? എങ്കിൽ വ്യാപര സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ വാസ്തുപരമായ പ്രശ്നങ്ങൾകൊണ്ടാവാം ഇത്.
 
ഒരു കെട്ടിടത്തിൽ വ്യാപാര സ്ഥാപങ്ങൾ തുടങ്ങുമ്പോൾ നിരവദി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റോഡിനഭിമുഖമായതുകൊണ്ടൊ തിരക്കുള്ള സ്ഥലങ്ങളിലായത് കൊണ്ടൊ നിങ്ങളുടെ സ്ഥാപനങ്ങളിലേക്ക് അഭിവൃദ്ധി കടന്നു വരണമെന്നില്ല. വാസ്തു അനുസരിച്ചല്ല കെട്ടിടം പണിതിരിക്കുന്നതെങ്കിൽ അത് ദോഷകരമാണ്. വ്യാപാര സ്ഥാപനങ്ങൾ പണിയുമ്പൊഴൊ തിരഞ്ഞെടുക്കുമ്പൊഴൊ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 
 
ആദ്യം നോക്കേണ്ടത് കെട്ടിടത്തിന്റെ ആകൃതിയാണ്. മൂന്ന്, അഞ്ച്, ഏഴ് കോണുകളുള്ള കെട്ടിടങ്ങൾ ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്, ഇത് പ്രകൃതിയിൽ നിന്നുമുള്ള അനുകൂല  ഊർജ്ജം നമ്മളിൽ എത്തുന്നത് തടയും. അതിനാൽ ദീർഘ ചതുരമൊ ചതുരമൊ ആയ കെട്ടിടങ്ങളാണ് ഉത്തമം
 
വാസ്തു മർമ്മങ്ങളിലൊ മഹാമർമ്മങ്ങളിലൊ ഒരിക്കലും ഭിത്തിയോ തൂണുകളോ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വന്നാൽ കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം കുറയുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും 

അനുബന്ധ വാര്‍ത്തകള്‍

Next Article