ഗൃഹ നിര്‍മ്മാണവും ഭൂമിയും തമ്മില്‍ എന്താണു ബന്ധം?

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (16:47 IST)
വീടുവയ്ക്കുന്നത് ഭൂമിയിലാണ് അതുതന്നെയല്ലെ ഇവതമ്മിലുള്ള ബന്ധമെന്ന് ചോദിച്ചാല്‍ ഒരു വാദത്തിന്യ് വേണ്ടി അതു സമ്മതിക്കാം. എന്നാല്‍ വീടുവയ്ക്കണമെന്നുണ്ടെങ്കില്‍ ഭൂമിയേപ്പറ്റി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്
 നിങ്ങള്‍ക്കറിയാമോ. ഉദാഹരണത്തിന്റെ വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിന്റെ ആകൃതി എങ്ങനെയാണെന്നെങ്കിലും?

ഇല്ല അല്ലെ സമചതുരം, കിഴക്കോട്ടു വെള്ളമൊഴുകുക, ചവിട്ടുമ്പോള്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുക, മിനുസമുള്ള മണ്ണ്, ഏതെങ്കിലും വിത്തു വിതച്ചാല്‍ കാലതാമസം കൂടാതെ മുളയ്ക്കുക, വേനല്‍ക്കാലത്തു കുടിവെള്ളം ലഭിക്കുക ഇത്തരം ഭൂമി വീട് വയ്ക്കുന്നതിനും താമസിക്കുന്നതിനും ഉത്തമമാണ് എന്നാണ് വാസ്തു ശാസ്ത്രപ്രകാരം പറയുന്നത്.

അതേ സമയം വീട് എവിടൊക്കെ നിര്‍മ്മിക്കാന്‍ പാടില്ലെന്നും വാസ്തു ശാസ്ത്രം പറയുന്നു. വെള്ളമ്പ്പൊക്കം മണ്ണിടിച്ചില്‍ മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിച്ച് ആകൃതി നഷപ്പെട്ട സ്ഥലങ്ങള്‍ ഗൃഹ നിര്‍മ്മാണത്തിന് ഒരിക്കലും അനുയോജ്യമല്ല. ആകൃതി വികൃതമായതും സമചതുരമോ ദീര്‍ഘചതുരമോ അല്ലാത്തതുമായ ഭൂമിയും നന്നല്ല.

മുടി, നഖം, എല്ല്, കുപ്പിച്ചില്ല്, റെയിലുകള്‍, അറവുശാല, മദ്യശാല, ആയുധങ്ങള്‍ ഉണ്ടാക്കുന്നതിന് സമീപമുള്ള സ്ഥലം, വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നതിന് സമീപമുള്ള സ്ഥലം, ദീര്‍ഘകാലം ഖരമാലിന്യങ്ങളും വിസര്‍ജ്യങ്ങളും വന്നടിഞ്ഞ ഭൂമി എന്നിവയും  സകുടുംബം താമസിക്കുന്നതിനുള്ള ഭവനം തയാറാക്കാന്‍ നന്നല്ല.

അധികം പാറകളോടും നദികളോടും കടലിനോടും ചേര്‍ന്ന ഭൂമിയും നടുഭാഗം വളരെ കുഴിഞ്ഞതും ഭയാന്തരീക്ഷം ഉണ്ടാക്കുന്നതുമായ ഭൂമിയും, ഇടയ്ക്കിടെ കൊടുങ്കാറ്റ്, ഭൂമി കുലുക്കം, ഭൂകമ്പം ഉണ്ടാകുന്ന ഭൂമിയും പ്രകൃതിക്ഷോഭം ഉണ്ടാകുന്ന ഭൂമിയും വികൃതനിറമുള്ള ഭൂമിയും വീടു വയ്ക്കുന്നതിന് ഒഴിവാക്കണം.

അതേ സമയം ശവപ്പറമ്പുകളും, ആരാധാനാലയങ്ങളോട് തൊട്ടടുത്തുള്ള ഭൂമിയും ഇഴജന്തുക്കള്‍, ക്രൂരമൃഗങ്ങള്‍, സ്വഭാവ ശുദ്ധിയില്ലാത്ത മനുഷ്യര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലവും, മരങ്ങളും ചെടികളും കുറെ വളര്‍ച്ചയെത്തി പട്ടും അഴുകിയും പോകുന്ന ഭൂമിയും യുദ്ധം, അപമൃത്യു എന്നിവ് സംഭവിക്കുന്ന് സ്ഥലത്തും ഒരിക്കലും വസിക്കരുത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.