സമ്പാദിയ്ക്കാൻ വസ്തുവിൽ ഇങ്ങനെ ചില വഴികളുണ്ട് അറിയു !

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (17:08 IST)
സമ്പത്ത് വർധിപ്പിക്കാനും നിലനിർത്താനും വാസ്തുവിൽ ചില മാർഗങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും സിമ്പിളായ ഒരു മാർഗമാണ് കണ്ണാടി സ്ഥാപിക്കുക എന്നത്. എന്നാൽ വീട്ടിൽ കണ്ണാടി സ്ഥാപിക്കുഇന്നതിനെ അത്ര നിസാരമായി കാണരുത്. ഊർജ്ജത്തെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള വസ്തുവാണ് കണ്ണാടി. ഏത് എനർജിയെയും കണ്ണാടി പ്രതിഫലിപ്പിക്കും. അതിനാൽ കണ്ണാടി വക്കാവുന്നതും പാടില്ലാത്തതുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. 
 
ധനം വർധിപ്പിക്കുന്നതിനായി പണം സുക്ഷിച്ചിരിക്കുന്ന അലമാരയുടെ എതിർവഷത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തുവിൽ പറയുന്നത്. വീടിന്റെ പ്രധാന കവാടത്തിന് നേർ എതിർ ദിശയിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളിൽ അലങ്കാര വസ്തുക്കളിൽ സ്ഥാപിയ്ക്കാറുള്ള തരത്തിൽ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വയ്ക്കാൻ പാടില്ല. വടക്കുകിഴക്ക് ദിശയിൽ തറയിൽ നിന്നും 5 അടി ഉയരത്തിലാണ് കണ്ണാടികൾ സ്ഥാപിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളിൽ സ്ഥാപിക്കാൻ ഉത്തമം      

അനുബന്ധ വാര്‍ത്തകള്‍

Next Article