വാലന്‍റീന്‍ പ്രതീകം

WDWD
പനിനീര്‍ പൂ
ചുവന്ന പനിനീര്‍ പൂ പ്രണയത്തിന്‍െറ വിശുദ്ധ പ്രതീകമാണ്. പ്രണയവും പനിനീല്‍ പുᅲവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. പ്രണയിക്ക് നല്‍കാന്‍ ഏറ്റവും നല്ല സമ്മാനമേതാണ്. ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. ചുവന്ന പനിനീര്‍ പുᅲം ഓര്‍മ്മയില്‍ തെളിയുകയുണ്ടായി.

പ്രണയ പ്രതീകമായി കവികള്‍ പനിനീര്‍ പുᅲത്തെ എത്രമാത്രം പാടിപ്പുകഴ്ത്തിയിരിക്കുന്നു. ഹൃദയത്തില്‍ പതിഞ്ഞുപോയ പ്രതീകമാണ് പനിനിര്‍ പുᅲം. കൂട്ടുകാരനോ / കൂട്ടുകാരിക്കോ ഒരു കാര്‍ഡ് തെരഞ്ഞെടുക്കാനുള്ള തിരക്കിനിടയില്‍ പെട്ടെന്നതാ ചുവന്ന പനിനീര്‍ പുᅲത്തിന്‍െറ ചിത്രവുമായി ഒരു കാര്‍ഡ്. അറിയാതെ തന്നെ കൈവിരലുകള്‍ അങ്ങോട്ടേക്ക് ചലിക്കുകയായി. അതെ പ്രണയികളുടെ ഹൃദയത്തിലെ മാന്ത്രി സാന്നിധ്യമാണ് പനിനീര്‍പുᅲം

*************

ഹൃദയം
ഹൃദയത്തിനെക്കാളും വലിയ മറ്റെന്തു സമ്മാനമാണ് നമുക്ക് നല്‍കാനുള്ളത്. എന്നുമെന്നും നമുക്ക് നല്‍കാനാവുന്നത് ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്നേഹം മാത്രമല്ല. നീ എന്‍െറ ഹൃദയമാണ് എന്നൊക്കെ പറയുന്പോള്‍ നമ്മുടെ സര്‍വ്വസ്വവും അതില്‍ ഉള്‍പ്പെടുന്നവയോ. കാമദേവന്‍െറ പ്രതീകമായി വ്യാഖ്യാനിച്ചിട്ടുള്ള ഹൃദയം എന്ന പ്രതീകം എന്നുമെന്നും പ്രണയാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടതത്രെ.




ക്യൂപിഡ്
പ്രണയത്തിന്‍െറ ദേവനാണ് ക്യൂപിഡ്. വീനസിന്‍െറ പുത്രന്‍. പ്രേമത്തിന്‍െറ മലരന്പ് കൊണ്ട് ഹൃദയങ്ങളില്‍ പ്രണയത്തിന്‍െറ വസന്തം തീര്‍ക്കുന്നു ക്യൂപിഡ്. പ്രണയപാശത്തില്‍ മോഹബന്ധരാക്കി യുവതീ-യുവാക്കളെ ക്യൂപിഡ് തെല്ലൊന്നുമല്ല വലയ്ക്കുന്നത്. റോമന്‍ കഥയനുസരിച്ച് ക്യൂപിഡിന്‍െറ പേര് ഇറാസ് എന്നാണ്. ഹിന്ദുധര്‍മ്മ മനുസരിച്ച് കാമദേവനാണ് പ്രേമത്തിന്‍െറ പ്രതീകം. കാമദേവന് മലരന്പന്‍ എന്ന വിശേഷണം കൂടിയുണ്ട്.

*************

ലവ് ബേര്‍ഡ്
പ്രണയത്തിന്‍െറ മറ്റൊരു പ്രതീകമാണ് ലവ് ബേര്‍ഡ്. ഇണ പിരിയാത്ത ഈ കൊച്ചു പക്ഷികളുടെ പേരിട്ട് പലപ്പോഴും കാമുകീ കാമുകന്മാരെ നാം വിളിക്കാറുണ്ട്. കവി പാടുന്നു - കൊക്കുരുമ്മീടും ഇട പക്ഷികള്‍ പോലെ / പ്രേമഭിക്ഷയന്യോന്യം യാചിക്കുന്ന പോലെ.

പ്രണയത്തിന്‍െറ ഉത്തമ പ്രതീകമായി തന്നെ ലവ് ബേര്‍ഡ്സ് നിലകൊള്ളുന്നു. പ്രണയദിനത്തില്‍ ഏറ്റവും കൂടുതല്‍ കൈമാറപ്പെടുന്ന മറ്റൊരു സമ്മാനം കൂടിയാണിത്. പ്രണയത്തിന്‍െറ കഥ പറയുന്ന ഒരു സിനിമയ്ക്ക് ഈ പേരിട്ടത് യാദൃശ്ഛികമല്ലെന്നു മനസ്സിലായോ. അല്ലെ.





വെബ്ദുനിയ വായിക്കുക